ആലുവ കടുങ്ങല്ലൂരിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്റെ മരണം; ഏറെ ഞെട്ടലുണ്ടാക്കി, പ്രതികരണവുമായി ഹൈബി ഈഡൻ

ആലുവ കടങ്ങല്ലൂരിൽ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരൻ പൃഥ്വിരാജ് മരിച്ച സംഭവത്തിൽ നിരവധിപേർ പ്രതികരണവുമായി രംഗത്ത് എത്തുകയുണ്ടായി. എന്നാൽ ഈ സംഭവം ഞെട്ടലുണ്ടാക്കിയെന്ന് ഹൈബി ഈഡൻ. സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതികരണം ഉന്നയിച്ചിരിക്കുന്നത്. 'കുറ്റകരമായ അനാസ്ഥയ്ക്ക് കാരണമായവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇനിയും ഇത്തരം സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻ കരുതലുകൾ എടുക്കണം.പിഞ്ചു കുഞ്ഞിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു...' എന്നും വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ആലുവ കടുങ്ങല്ലൂരിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്റെ മരണം ഏറെ ഞെട്ടലുണ്ടാക്കുന്നതാണ്. കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ട് സംസാരിച്ചു.കണ്ടെയ്‌ൻറ്മെന്റ് സോണിൽ നിന്നയതിനാൽ ആലുവ ജനറൽ ഹോസ്പിറ്റലിൽ ചികിത്സ നിഷേധിക്കുകയായിരുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പിന്നീട് കുടുംബാംഗങ്ങൾ കുട്ടിയെ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചു. പീഡിയാട്രിക് സർജന്റെ അഭാവം മൂലം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു. ഭക്ഷണം കൊടുത്താൽ നാണയം തനിയെ പോകും എന്ന് പറഞ്ഞ് ആശുപത്രി അധികൃതർ അവരെ വീട്ടിലേക്ക് പറഞ്ഞ് അയയ്ക്കുകയായിരുന്നു. വീട്ടിലെത്തി വൈകാതെ ആ കുരുന്നു ജീവൻ പൊലിഞ്ഞു.
കുറ്റകരമായ അനാസ്ഥയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഒരു സെക്യൂരിറ്റി ജീവനക്കാരനായ വിജയൻ കൃത്യ സമയത്ത് ചികിൽസ ലഭിക്കാതെ ആലുവ ജനറൽ ഹോസ്പിറ്റലിൽ മരണമടയുകയുണ്ടായി. കോവിഡ് ചികിൽസയ്ക്ക് വേണ്ടി സംവിധാനങ്ങൾ ഒരുക്കുമ്പോൾ, പൊതുജനങ്ങൾക്ക് ഇതര ചികിൽസകൾക്കുള്ള വഴിയടയുകയാണ്. ഇത് സംബന്ധിച്ച ആശങ്ക ബന്ധപ്പെട്ടവരുമായി നിരന്തരം പങ്ക് വയ്ക്കുന്നതാണ്.
കുറ്റകരമായ അനാസ്ഥയ്ക്ക് കാരണമായവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇനിയും ഇത്തരം സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻ കരുതലുകൾ എടുക്കണം.പിഞ്ചു കുഞ്ഞിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha