സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദവുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ച് എന്‍.ഐ.എ; സ്വര്‍ണക്കടത്ത് കേസില്‍ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണംകടത്തിയ കേസില്‍ തീവ്രവാദവുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ച് എന്‍.ഐ.എ. സ്വര്‍ണക്കടത്ത് കേസില്‍ ഇന്ന് രണ്ട് പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് മൂവാറ്റുപുഴയില്‍നിന്ന് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഇവരെ കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതില്‍ മുഹമ്മദലി ഇബ്രാഹിം അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ 24ാം പ്രതിയാണ്. ഇതോടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധമുണ്ടെന്ന് എന്‍.ഐ.എ സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെ പിടിയിലായ കെ.ടി. റമീസില്‍നിന്നാണ് ഇന്ന് അറസ്റ്റിലായവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. റമീസില്‍നിന്ന് സ്വര്‍ണം വാങ്ങി വിവിധയിടങ്ങളില്‍ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമും മുഹമ്മദാലിയുമാണെന്നാണ് റിപ്പോര്‍ട്ട്.തിരുവനന്തപുരത്തെ ഹോട്ടലുകളില്‍വെച്ച് റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് പ്രതികള്‍ സ്വര്‍ണം വിവിധയിടങ്ങളില്‍ എത്തിച്ച് വിതരണം ചെയ്തു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha