ആലുവ താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അഫ്‌സല്‍ കുഞ്ഞുമോന്റെ കത്ത്; സെക്യൂരിറ്റി ജീവനക്കാരനും നാണയം വിഴുങ്ങിയ കുഞ്ഞിന്റേയും മരണത്തിന് കാരണം ജീവനക്കാരുടെ അനാസ്ഥയാണെന്നാണ് കത്തില്‍ ആരോപിക്കുന്നത്

ആലുവ താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗവും എന്‍ സി പി യുവജന വിഭാഗം നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ കുഞ്ഞുമോന്‍ കത്തയച്ചു. കഴിഞ്ഞ ദിവസം ഒരു സെക്യൂരിറ്റി ജീവനക്കാരനും തുടര്‍ന്ന് ഇന്നലെ നാണയം വിഴുങ്ങിയ കുഞ്ഞിന്റേയും മരണത്തിന് കാരണം താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണെന്നും കോവിഡിന്റെ മറവില്‍ അത്യാഹിത ചികത്സകള്‍ ഒഴിവാക്കുന്നത് നിത്യസംഭവമാണെന്നും ചൂണ്ടികാണിച്ച് ഇവര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് അഫ്‌സല്‍ കുഞ്ഞുമോന്റെ കത്ത്.
കഴിഞ്ഞ ജൂലൈ 27 നാണ് ശ്വാസംമുട്ടലുമായി ആശുപത്രിയില്‍ ചികിത്സക്കെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കുഴഞ്ഞു വീണു മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്‍ വിജയനാണ് മരിച്ചത്. സമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണത്തിന് ഇടയാക്കിയതെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ജൂലൈ 27 നു രാവിലെ 9.15 ഓടേയാണ് വിജയന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആംബുലന്‍സില്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വച്ച് പത്തു മണിയോടെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചത്.ആദ്യം ക്യാഷ്വലിറ്റിയിലാണ് വിജയനെ കൊണ്ടുപോയത്. എന്നാല്‍ ശ്വാസംമുട്ടലും ചുമയും അനുഭവപ്പെടുന്നുണ്ട് എന്ന് പറഞ്ഞതോടെ കോവിഡ് സംശയത്തില്‍ വിജയനോട് പനിവാര്‍ഡിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.ആ സമയം ഇവിടെ വൈദ്യുതി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കോവിഡ് വാര്‍ഡിലേക്ക് കൊണ്ടുപോയി. ഇതിനിടെയാണ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
അതേസമയം, ഇന്നലെയാണ് നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ ലഭിക്കാതെ മരിച്ചത്. കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനിരാജു ദമ്ബതികളുടെ മകന്‍ പൃഥ്വിരാജാണ് മരിച്ചത്. നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 11നാണ് ആലുവ ജില്ലാ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചത്. എന്നാല്‍ ചികിത്സ നല്‍കാതെ കുട്ടിയെ തിരിച്ചയച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. പഴവും ചോറും നല്‍കിയാല്‍ സ്വാഭാവികമായും നാണയം പുറത്ത് പോകുമെന്നും പ്രശ്‌നം ഉണ്ടാവുകയാണെങ്കില്‍ മറ്റൊരു ആശുപത്രിയിലേക്ക് പോകണമെന്നും അധികൃതര്‍ പറഞ്ഞതായി കുട്ടിയുടെ അമ്മ അരോപിച്ചു. എക്‌സറേയില്‍ കുട്ടിയുടെ ചെറുകുടലിലാണ് നാണയം ഉള്ളതെന്ന് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha