റമീസ് പറഞ്ഞ ആ രണ്ട് വമ്പന്മാര്‍ ... ജലാലിന്റെ ഹവാല ചങ്ങല എന്‍ ഐ എ വിജയിച്ചു റമീസ് എല്ലാം പൊളിച്ചടുക്കി ഭീകര ലിസ്റ്റിലെ ആ രണ്ടുപേര്‍ കൂടി........

തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ അതിനിര്‍ണായകമായ നീക്കങ്ങളാണ് നടന്നിരിക്കുന്നത് . കേസിലെ മുഖ്യപ്രതിയായ കെ ടി റമീസ് കേസ് അന്വേഷണം വന്‍ വിജയത്തിലേക്ക് എത്തിക്കുന്നു എന്ന് തന്നെ പറയാന്‍ കഴിയും .റമീസിന്റെ ഭീകരബന്ധം ഇതിനോടകം വ്യക്തമായ സാഹചര്യത്തില്‍ ഇനി അന്വേഷണം നടത്തേണ്ടത് പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്ക് വേണ്ടിയാണ് .മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായുള്ള ബന്ധവും മറ്റൊന്ന് കള്ളക്കടത്തില്‍ ശിവശങ്കറില്‍ നിന്നോ മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നോ സഹായം ലഭ്യമായിട്ടുണ്ടോ എന്നതുമാണ് ഇവ.
കേരളത്തിന് പുറത്തു വച്ച് നടന്ന ഡീലിനെ പറ്റിയും എന്‍ ഐ എ അതിവേഗത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത് ഇതിനോടനുബന്ധിച്ചാണ് അത്യന്തം നാടകീയമായി കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് .കേസില്‍ എപ്പോള്‍ വേണമെങ്കിലും ശിവശങ്കര്‍ പിടിക്കപ്പെടും .അത് എപ്പോള്‍ എന്ന് നിലവില്‍ വെളിപ്പെടുത്താനോ സൂചന നല്‍കാനോ കഴിയില്ല .എന്നാല്‍ അതിലും ശ്രദ്ധേയമായ മറ്റൊരു കാര്യമെന്തെന്നാല്‍ റമീസിന്റെ കേരളത്തിലെയും അന്യസംസ്ഥാങ്ങളിലെയും ഭീകരബന്ധം കള്ളക്കടത്തിന് വന്‍ സഹായമായി എന്നതാണ് .
അവരുമായും സ്വപ്നയ്ക്ക് അടുപ്പവും പരിചയവുമുണ്ട് .മനുഷ്യ അവയവങ്ങള്‍ കടത്തുകയും കൊലപാതകത്തിന് കൊട്ടേഷന്‍ ഏറ്റെടുക്കുകയും ചെയ്യുന്ന രാജ്യദ്രോഹികള്‍ക്കും ഇതില്‍ ബന്ധമുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത് .
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ പ്രതിയെയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ ഇപ്പോള്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത് . മൂവാറ്റുപുഴ സ്വദേശിയായ മുഹമ്മദ് അലിയാണ് എന്‍ ഐ എ യുടെ വലയില്‍ വീണിരിക്കുന്നത് .
റമീസിനെ ആദ്യം ചോദ്യം ചെയ്തതില്‍ നിന്നും തന്നെ ഉന്നത ഭീകര ബന്ധം വെളിവായിരുന്നു .എന്നാല്‍ എന്‍ ഐ എ അത് പരസ്യപ്പെടുത്തിയിരുന്നില്ല .കേസിന്റെ സ്വഭാവഘടന അങ്ങനെ ആയിരുന്നതിനാലാണ് അത്തരം വെളിപ്പെടുത്താലോ അന്വേഷണ വിവരങ്ങളോ ഉടന്‍ പുറത്തു വിടാത്തത് .പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ 24ാം പ്രതിയായിരുന്നു മുഹമ്മദ് അലി . ഇയാളുടെ കൂട്ടാളിയും മൂവാറ്റുപുഴക്കാരനുമായ മുഹമ്മദ് അലി ഇബ്രാഹിമിനെയും അറസ്റ്റ് ചെയ്തു. കൈവെട്ടു കേസില്‍ 2015ലാണ് അലിയെ കോടതി വിട്ടയച്ചത്. കേസിലെ പ്രതികള്‍ക്കു സാമ്പത്തിക സഹായം നല്‍കിയെന്നായിരുന്നു അലിക്കെതിരായ ആരോപണം. എന്നാല്‍ ജോലിയില്ലാത്തയാള്‍ക്ക് എവിടെനിന്നാണു പണം ലഭിച്ചതെന്നു കോടതിയെ ബോധ്യപ്പെടുത്താന്‍ അന്ന് പ്രോസിക്യൂഷനു കഴിഞ്ഞില്ല.അങ്ങനെയാണ് പ്രതികള്‍ രക്ഷപെട്ടത് .
സ്വര്‍ണക്കടത്തു കേസിലെ മുഖ്യകണ്ണി കെ.ടി. റമീസിന്റെ മൊഴികളുടെ വെളിച്ചത്തിലാണ് ഇന്നലെ ഈ രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത് . സ്വര്‍ണക്കടത്തിനുള്ള പണം മുന്‍കൂറായി സ്വരൂപിക്കാനും ഇടപാടുകാരെ കണ്ടെത്താനും റമീസിനെ സഹായിക്കുന്ന എ.എം. ജലാലിന്റെ കൂട്ടാളികളാണ് ഇരുവരും.
മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണം ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ചുമത്തിയ കേസില്‍ ഇതുവരെ 12 പ്രതികളായി. 10 പ്രതികളെ അറസ്റ്റ് ചെയ്തു, വിദേശത്തുള്ള ഫൈസല്‍ ഫരീദ്, റബിന്‍സ് ഹമീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്.ഇവരെ അറസ്റ്റു
ചെയ്യാനായും വിദേശത്തുള്ള ഭീകരബന്ധത്തെ കുറിച്ചന്വേഷണം നടത്താനും റോയുടെ കൂടി സഹായം തേടിയേക്കുമെന്നാണ് ഇപ്പോള്‍ ലഭ്യമായ സൂചന .
"
https://www.facebook.com/Malayalivartha