വേണ്ടി വന്നാല്‍ അതിനും മടിക്കില്ല... നയതന്ത്ര പ്രതിനിധികളെ മുന്നില്‍ നിര്‍ത്തി രക്ഷപ്പെടാനുള്ള സ്വപ്ന സുരേഷിന്റെയും സംഘത്തിന്റെയും കൂര്‍മ്മ ബുദ്ധിയെ പൊളിച്ചടുക്കി കേന്ദ്ര മന്ത്രി വി മുരളീധരന്‍; അറ്റാഷെ ഇപ്പോള്‍ സംശയമുനയിലില്ല; തിരിച്ചു വരില്ലെന്ന് ആര് പറഞ്ഞു

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യ പ്രതികളായ സ്വപ്ന സുരേഷും സംഘവും നിരന്തരമായി പറഞ്ഞ് കൊണ്ടിരിക്കുന്ന പേരാണ് അറ്റാഷെ. കോണ്‍സിലേറ്റിനെ സംശയ മുനയില്‍ നിര്‍ത്തി അന്വേഷണം മരവിപ്പിക്കാനാണ് സ്വപ്ന സുരേഷ് ശ്രമിച്ചത്. സ്വപ്നയ്ക്ക് രക്ഷപ്പെടാനായി അഭിഭാഷകര്‍ ഉപദേശിച്ച് കൊടുത്ത ബുദ്ധിയാണിതെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നു. അറ്റാഷെ പറഞ്ഞിട്ടാണ് സ്വര്‍ണ കള്ളക്കടത്ത് നടത്തിയതെന്നും എന്തിന് അറ്റാഷെയ്ക്ക് കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നും, കമ്മീഷന്‍ കുറയ്ക്കാന്‍ സ്വര്‍ണത്തിന്റെ അളവ് കുറച്ച് പറഞ്ഞതായും അവര്‍ മൊഴി നല്‍കി. എന്നാല്‍ ഇതിനെ പൊളിച്ചടുക്കുന്നതാണ് കേന്ദ്രമന്ത്രി വി മുരളീധരന്റെ വെളിപ്പെടുത്തല്‍.
സ്വര്‍ണക്കടത്തില്‍ യുഎഇ അറ്റാഷെ സംശയമുനയിലില്ലെന്നാണ് വി.മുരളീധരന്‍ പറയുന്നത്. അറ്റാഷെയുടെ പങ്കിനെപ്പറ്റി എന്‍.ഐ.എ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അറ്റാഷെ രാജ്യം വിട്ടത് അദേഹത്തിന്റെ പേരില്‍ കേസില്ലാത്തതിനാലാണ്. യുഎഇയുമായി വളരെ സൗഹൃദ ബന്ധമാണുള്ളത്. യു.എ.ഇ അറ്റാഷെ തിരിച്ചുവരില്ലെന്ന് ആരാണ് പറഞ്ഞത്. ഇനിഅഥവാ കുറ്റക്കാരനാണെന്ന് കണ്ടാല്‍ അറ്റാഷയെ കൊണ്ടുവരാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് നയതന്ത്രബാഗേജിലല്ലെന്നും വി.മുരളീധരന്‍ പറഞ്ഞു. നയതന്ത്ര ബാഗേജ് എന്ന വ്യാജേനയാണ് സ്വര്‍ണക്കടത്ത് നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം ശക്തമായ അന്വേഷണമാണ് എന്‍ഐഎ നടത്തുന്നത്. സ്വര്‍ണക്കടത്തിലൂടെയല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കോടിക്കണക്കിന് രൂപ സ്വപ്‌ന സ്വന്തമാക്കിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. 1,35,000 ഡോളര്‍ സ്വപ്‌നയുടെ അക്കൗണ്ടിലെത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ 50,000 ഡോളര്‍ പ്രതിഫലമായി വേറെയും ലഭിച്ചിട്ടുണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി.
യുഎഇ സര്‍ക്കാരുമായി ബന്ധപ്പെട്ട് എന്‍ജിഒകള്‍ വഴി കേരളത്തില്‍ നടത്തുന്ന ഭവന നിര്‍മാണ പദ്ധതികളുടെ വിഹിതമായിട്ടാണ് ഈ പണം ലഭിച്ചതെന്നാണ് സ്വപ്‌ന മൊഴി നല്‍കിയിരിക്കുന്നത്. വിഹിതത്തിലൊരു പങ്ക് യുഎഇ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും ലഭിച്ചിട്ടുണ്ടെന്നാണ് സ്വപ്‌ന പറയുന്നത്.
തൃശ്ശൂര്‍ ജില്ലയിലടക്കം യുഎഇയിലെ എന്‍ജിഒകള്‍ വഴി നടത്തുന്ന ഭവന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്വപ്‌നയും സരിത്തുമായിരുന്നു. ഇത്തരത്തില്‍ കിട്ടിയ കോടിക്കണക്കിന് തുക കണക്കില്‍ പെടുത്താനാണ് ശിവശങ്കര്‍ വഴി ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ സേവനം തേടിയതെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു.
നേരത്തെ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തപ്പോള്‍ സ്വപ്നയെ കസ്റ്റഡിയില്‍ കിട്ടിയിരുന്നില്ല. ഇതേതുടര്‍ന്നാണ് ശിവശങ്കറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തണോയെന്ന് ആലോചിക്കുന്നത്.
നേരത്തെ എന്‍ഐഎ സ്വപ്‌നയുടെ ലോക്കറുകള്‍ പരിശോധിച്ചപ്പോള്‍ ഒരുകോടി രൂപയും ഒരുകിലോ സ്വര്‍ണവും ലഭിച്ചിരുന്നു. ഇത് സംബന്ധിച്ചും കോണ്‍സിലേറ്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് സ്വപ്ന ശ്രമിച്ചത്. യുഎഇ കോണ്‍സുല്‍ ജനറല്‍ കൂടി റിയല്‍ എസ്‌റ്റേറ്റില്‍ പങ്കാളിയായെന്നാണ് സ്വപ്നയുടെ മൊഴി. ഇതില്‍ കിട്ടിയ പണമാണ് ലോക്കറില്‍ വച്ചതെന്നാണ് സ്വപ്നയുടെ മൊഴി.
സ്വപ്ന സുരേഷ് കള്ളക്കടത്തിനൊപ്പം നിരവധി വന്‍കിട റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് സംരംഭങ്ങളിലും ഇടനിലക്കാരിയായെന്ന് തെളിയിക്കുന്ന രേഖകള്‍ കസ്റ്റംസിന് ലഭിച്ചിരുന്നു. ഇത് സമ്മതിച്ചുകൊണ്ട് സ്വപ്ന മൊഴിയും നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ ലോക്കറില്‍ നിന്ന് ലഭിച്ച ഒരു കോടി രൂപയുടെ നിക്ഷേപം അടുത്തിടെ നടന്ന ഒരു ഡീലിന് ലഭിച്ച പ്രതിഫലമാണെന്നാണ് സ്വപ്ന പറയുന്നത്. ആദ്യത്തെ വിവാഹം കഴിഞ്ഞപ്പോള്‍ അഞ്ച് കിലോ സ്വര്‍ണമുണ്ടായിരുന്നെന്നും വീടുപണിക്കായി കുറച്ച് വിറ്റെന്നുമാണ് സ്വപ്ന പറയുന്നത്. എന്നാലിത് അന്വാഷണ സംഘം വിശ്വസിക്കുന്നില്ല. ഇതിന് പിന്നാലെയാണ് മുരളീധരന്റെ വെളിപ്പെടുത്തല്‍.
"
https://www.facebook.com/Malayalivartha