റമീസ് പറഞ്ഞ പേരുകള്‍ വെളിപ്പെടുത്തുക പ്രയാസം.... തിരുവനന്തപുരം കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തില്‍ വര്‍ഷങ്ങളായി കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിവന്നിരുന്ന ഭീകരബന്ധം മറനീക്കി പുറത്തു വരുന്നു...

തിരുവനന്തപുരം കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തില്‍ വര്‍ഷങ്ങളായി കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിവന്നിരുന്ന ഭീകരബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ് .ഇവരില്‍ പലരും വിദേശത്താണ് എന്നത് മാത്രമാണ് എപ്പോള്‍ എന്‍ ഐ എ സംഘത്തിന് മുന്നില്‍ ഉള്ള പ്രധാന വെല്ലുവിളി .കേരളത്തിനകത്തും പുറത്തുമായി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നടത്തുന്ന
കോടിക്കണക്കിനു രൂപയുടെ കള്ളക്കടത്തിന് കോണ്‍സുലേറ്റിലെയും കസ്റ്റംസിലെയും ഉദ്യോഗസ്ഥരെ കൂടി കൂട്ടുപിടിക്കാനാണ് ഹവാല പണം ഇറക്കുന്നത് .ഇക്കുറി സ്വര്‍ണ്ണ വില ഗണ്യമായി വര്‍ധിച്ചപ്പോള്‍ തന്നെ അഡ്വാന്‍സ് പണം നല്‍കി സ്വര്‍ണ്ണമിറക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യക്തമായത് .ഈ ഒരൊറ്റ മൊഴി തന്നെയാണ് പിന്നീടുള്ള വന്‍ സ്രാവുകളിലേക്ക്
അന്വേഷണം നീളാന്‍ എന്‍ ഐ എ ക്ക് പ്രചോദനമായതും .
ഇപ്പോള്‍ ഭീകരബന്ധം ഉന്നയിക്കപ്പെട്ട് എന്‍ ഐ എ അറസ്റ്റ് ചെയ്തവരും ഇനി അറസ്റ്റ് ചെയ്യാന്‍ പോകുന്നവരും അടങ്ങുന്ന ഹവാല ഭീകരവാദ ബന്ധം വെളിവായെങ്കിലും അന്വേഷണത്തെ ബാധിക്കുന്ന രഹസ്യ വിവരങ്ങള്‍ ഉള്‍കൊള്ളുന്നതിനാല്‍ തന്നെ പലതും പൊതുമധ്യത്തില്‍ വെളിപ്പെടുത്താന്‍ പറ്റാത്ത അവസ്ഥയിലാണ് .സ്വര്‍ണക്കടത്തുകേസില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്ത ആള്‍ തൊടുപുഴ ന്യുമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസിലും പ്രതിയെന്ന് എന്‍ഐഎ ഇതിനോടകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു . പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് അലി ശനിയാഴ്ച അറസ്റ്റിലായതോടെ കേസിന്റെ മട്ടും ഭാവവും തന്നെ മൊത്തത്തിലായാങ് മാറിയിരിക്കുകയാണ് .
കൈവെട്ട് കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് അലിയെ കോടതി നേരത്തെ വെറുതെ വിട്ടതായിരുന്നു. മുഹമ്മദ് അലിയും കെ.ടി.റമീസും ചേര്‍ന്നു കഴിഞ്ഞ വര്‍ഷം നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇതിലൂടെ ലഭിച്ച പണം ഭീകരസംഘടനകള്‍ക്കു കൈമാറുകയും അതിനോടൊപ്പം തന്നെ നേരിട്ടും അല്ലാതെയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തതായും എന്‍ഐഎ പറയുന്നു.
തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയാണു മുഹമ്മദ് അലി. ഇയാളുടെ അറസ്റ്റ് നിര്‍ണായക വഴിത്തിരിവാണെന്ന് അന്വേഷണ സംഘം കരുതുന്നു. തീവ്രവാദ ബന്ധം സംശയിച്ചിരുന്നതാണു കൈവെട്ട് കേസും. ആ കേസിലെ പ്രതി സ്വര്‍ണക്കടത്ത് കേസിലും അറസ്റ്റിലായതോടെ സ്വര്‍ണക്കടത്തിലെ തീവ്രവാദ ബന്ധവും ഉറപ്പിക്കാമെന്നാണ് എന്‍ഐഎയുടെ വിശ്വാസം.
സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ മറ്റു പ്രതികള്‍ക്ക് ഇവരുമായുള്ള ബന്ധം ഓരോന്നായി തലനാരിഴ കീറി പരിശോധിച്ച് വരികയാണ് ഇപ്പോള്‍ എന്‍ ഐ എ .അങ്ങനെയെങ്കില്‍ ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കാത്ത വിപുലമായ അന്വേഷണമായിരിക്കും ഇതിലൂടെ നടക്കുന്നത് .
കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് അലിയെ ഇതിനോടകം തന്നെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇതുവരെ 10 പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച 3 പേരെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു.
അഴിമതി നിരോധന നിയമ ഭേദഗതി 17 (എ) പ്രകാരം മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. .എന്‍ ഐ എ അന്വേഷണത്തിലെ ഒരു സംഘം അയാള്‍ സംസ്ഥാനത്താണ് പരിശോധനയും മറ്റും നടത്തി വരുന്നത് .എന്നാല്‍ ഭീകരരുടെ ലിസ്റ്റുള്‍പ്പടെ അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് ഇവര്‍ .സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി കെ.ടി. റമീസിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ പല കാര്യങ്ങളും പുറത്തുവന്നിരിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഭീകരബന്ധത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് അന്വേഷണസംഘത്തിന് ലഭിച്ചതെന്ന് തന്നെ മനസ്സിലാക്കാം .നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) റജിസ്റ്റര്‍ ചെയ്ത കേസിലെ നിര്‍ണായക കണ്ണിയാണു റമീസ്.
ദുബായില്‍ സ്വര്‍ണം ശേഖരിക്കുന്നവര്‍, നാട്ടില്‍ അതിനുള്ള പണം അനധികൃതമായി സ്വരൂപിക്കുന്നര്‍, കുഴല്‍പണമായി അതു ദുബായിലെത്തിക്കുന്നവര്‍, കേരളത്തിലേക്കു സ്വര്‍ണം കടത്തുന്നവര്‍ ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നതു റമീസാണെന്ന് അന്വേഷണസംഘം നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു . ഇയാളുടെ ഉന്നതബന്ധങ്ങള്‍ പുറത്തുവന്നെങ്കിലും അവര്‍ക്കു സ്വര്‍ണക്കടത്തില്‍ ബന്ധമുള്ളതിന്റെ ഒരുതരത്തിലുമുള്ള തെളിവുകളും ആദ്യം ലഭിച്ചിരുന്നില്ല. കസ്റ്റംസിനെ വെട്ടിച്ചു കള്ളക്കടത്തു നടത്തിയതില്‍ വന്‍ കണ്ണികള്‍ ഉണ്ടെന്നു എന്‍ ഐ എ ക്കു ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം പൂര്‍വാധികം ശക്തമായി വ്യാപിച്ചിരിക്കുന്നത് .
"
https://www.facebook.com/Malayalivartha