Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

സ്വപ്നങ്ങള്‍ വീണുടയുമ്പോള്‍... ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന് സാക്ഷ്യപ്പെടുത്തി അന്ന് സ്റ്റാറായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ എങ്ങനെ കോണ്‍സലേറ്റിലെ ഡ്രൈവറായി; തെളിവുകള്‍ കുഴിച്ചു മൂടി എല്ലാവരും നാല് വഴിക്ക് സുഖിച്ചപ്പോഴും ദൈവം വിട്ടില്ല; എല്ലാം കലങ്ങി തെളിഞ്ഞ് വരുന്ന വഴികള്‍ ഇങ്ങനെ

03 AUGUST 2020 08:20 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ബാലഭാസ്‌കറിന്റെ മരണം കൊലപാതകമോ എന്ന് ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണ കള്ളക്കടത്തുകാരാണെന്ന് അന്നേ ആരോപണമുയര്‍ന്നതാണ്. എന്നാല്‍ അപകടമാണെന്ന് എല്ലാ മൊഴികളും ഒത്തുവന്നതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം നിലച്ചു. എല്ലാവരേയും തോല്‍പ്പിക്കാം എന്നാല്‍ അത്ര പെട്ടെന്നൊന്നും ദൈവത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലല്ലോ. എത്ര ഉന്നതര്‍ ശ്രമിച്ചാലും അത് പുറത്ത് വരിക തന്നെ ചെയ്യും. അതാണ് ബാല ഭാസ്‌കറിന്റെ മരണവും കറങ്ങിത്തിരിഞ്ഞ് വരുന്നത്.

അന്ന് പറഞ്ഞ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പൊളിയുകയാണ്. ഇക്കൂട്ടത്തില്‍ അപകടം നേരിട്ട് കണ്ടെന്ന് പറയുന്ന ഒരു കെഎസ്ആര്‍ടിസി ഡ്രൈവര്‍ അന്നു നല്‍കിയ മൊഴിയും കേസില്‍ നിര്‍ണായകമായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തില്‍ കേസ് അവസാനിക്കാന്‍ കാരണവും. എന്നാല്‍ ഇന്ന് ഈ ഡ്രൈവര്‍ യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിലെ െ്രെഡവറായി ജോലി ചെയ്യുന്നുവെന്ന് കേസില്‍ നീതി തേടി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നു.

ബാലഭാസ്‌കറിന്റേത് അപകടമരണമെന്ന് മൊഴി നല്‍കിയത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി. അജിയാണ്. ബാലുവിന്റെ കാറിന് പിന്നില്‍ ഈ ബസും ഉണ്ടായിരുന്നു. ഈ ഡ്രൈവറുടെ മൊഴി മുഖവിലക്കെടുത്താണ് പൊലീസ് അന്വേഷണം അപകടമെന്ന് ഉറപ്പിച്ചത്. എന്നാല്‍ ഈ അജി ഇന്ന് യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്റെ കീഴില്‍ ബസ് ഡ്രൈവറായതും ഇപ്പോള്‍ പുറത്തുവന്ന സ്വര്‍ണക്കള്ളക്കടത്ത് കേസും കൂടി കൂട്ടി വായിക്കുമ്പോഴാണ് ദുരൂഹതകള്‍ വഴിതുറക്കുന്നത്.

ആരോപണങ്ങള്‍ ഒക്കെ ചെന്നുനില്‍ക്കുന്നത് ആസൂത്രിത അപകടവും ആസൂത്രിത കൊലപാതകവും എന്ന നിഗമനത്തിലേക്കാണ്. അജി കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്നെങ്കില്‍ നൂറായിരം ചോദ്യങ്ങളാണ് ഉയരുന്നത്. അപകട സ്ഥലത്ത് ഇപ്പോഴത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും സ്വപ്നയുടെ ഇഷ്ടക്കാരനുമായ സരിത്ത് ഉണ്ടായിരുന്നുവെന്ന് കലാഭവന്‍ സോബിന്‍ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴാകട്ടെ ഡ്രൈവര്‍ യുഎഇ കോണ്‍സുലേറ്റിലും. അപ്പോള്‍ സ്വാഭാവികമായും കോണ്‍സുലേറ്റില്‍ ജോലി വാങ്ങിച്ച് കൊടുത്തത് ആരായിരിക്കും എന്ന ചോദ്യവും ഉയരും. കോണ്‍സുലേറ്റുമായി ആര്‍ക്കാണ് നല്ല ബന്ധമുള്ളത്. അവിടേയാണ് സ്വപ്നയുടേയും സരിത്തിന്റേയും നേരെ അന്വേഷണം നീളുന്നത്.

2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെ ദേശീയപാതയില്‍ പള്ളിപ്പുറത്തുവെച്ചാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഏറെക്കാലത്തിനു ശേഷമാണ് കേസ് തിരിഞ്ഞ് മറിയുന്നത്.

അതേസമയം വാഹനാപകടത്തില്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറും വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ അന്നുണ്ടായിരുന്ന ഡോ. ഫൈസലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പരിക്കേറ്റ ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷ്മിയെയും ഒരുമിച്ചാണ് ആശുപത്രിയിലെത്തിച്ചത്. കാറില്‍ കിടന്നുറങ്ങുകയായിരുന്നെന്നും അപകടത്തില്‍പ്പെട്ട് തെറിച്ചുവീണതായുമാണ് അദ്ദേഹം ഡോക്ടറോടു പറഞ്ഞത്. ഈ ഡോക്ടറുടെ മൊഴിയും നിര്‍ണായകമാണ്. എന്തായാലും സിബിഐ എത്തുന്നതോടെ എല്ലാം മറ നീക്കി പുറത്താകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (6 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (6 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (6 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (8 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (9 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (11 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (12 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (13 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (13 hours ago)

Malayali Vartha Recommends