ആ കുരുന്നിന് വേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവം കേട്ടു... പാമ്പുകടിയേറ്റ ഒന്നരവയസ്സുകാരി കോവിഡിനേയും തോല്‍പ്പിച്ച് ജീവിതത്തിലേക്ക്...

ആ കുരുന്നിന് വേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവം കേട്ടു... പാമ്പുകടിയേറ്റ ഒന്നരവയസ്സുകാരി കോവിഡിനേയും തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തി. പാണത്തൂരില്‍ നിന്നുള്ള ഒന്നരവയസ്സുകാരി കോവിഡും വിഷപ്പാമ്പിന്റെ കടിയും അതിജീവിച്ചിരിക്കുകയാണ്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ 11 ദിവസത്തെ ചികിത്സയ്ക്കുശേഷം പിഞ്ചുബാലിക ആസ്പത്രി വിട്ട് വീട്ടിലെത്തി.
കഴിഞ്ഞ മാസം 21-ന് അര്‍ധരാത്രിയിലാണ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചത്.ബിഹാറില്‍ അധ്യാപകരായ ദമ്പതിമാരും മക്കളും പാണത്തൂര്‍ വട്ടക്കയത്തെ വീട്ടില്‍ ക്വാറന്റീനിലായിരുന്നു. ജനാല തുറക്കവേയാണ് ബാലികയുടെ കൈരവിരലില്‍ അണലിയുടെ കടിയേറ്റത്. സി.പി.എം. നേതാവും പൊതുപ്രവര്‍ത്തകനുമായ ജിനില്‍ മാത്യുവാണ് കുഞ്ഞിനെ ആസ്പത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്തതോടെ ഐ.സി.യു.വില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റി.
പാമ്പുകടിയേറ്റ കൈവിരല്‍ സാധാരണനിലയിലേക്ക് വരികയും കോവിഡ് രോഗമുക്തി നേടുകയും ചെയ്തതോടെയാണ് ഞായറാഴ്ച ആസ്പത്രി വിട്ടത്. 10 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് കോവിഡ് ബാധിച്ചാല്‍ മാറ്റിയെടുക്കുക പ്രയാസകരമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പറയുന്നത്.
https://www.facebook.com/Malayalivartha