സ്വര്‍ണക്കടത്ത് പ്രതികളുടെ സ്വത്തുക്കളുടെ വിവരശേഖരണത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്ട്രേഷന് വകുപ്പ് ഐജിക്ക് കത്തു നല്കി, പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സന്ദീപ് നായര്‍, സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവര്‍ സംസ്ഥാനത്ത് എവിടെയൊക്കെ വസ്തുവകകളും കെട്ടിടങ്ങളും വാങ്ങിക്കൂട്ടി, എവിടെയൊക്കെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു, ഇവര്‍ നടത്തിയ ഭൂമിയിടപാടുകള്‍ എന്നിവ ഉള്‍പ്പെടെ സ്വത്ത് സമ്പാദനത്തിന്റെ മുഴുവന്‍ വിവരങ്ങളും ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്ട്രേഷന് വകുപ്പ് ഐജിക്കു കത്തു നല്കി.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സന്ദീപ് നായര്‍, സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവര്‍ ഉള്‍പ്പെടെ 9 പേരുടെ സ്വത്ത് കണ്ടുകെട്ടും.
സ്വത്തുക്കളുടെ വിവരശേഖരണം ആവശ്യപ്പെട്ടുകൊണ്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് ഐജി ജില്ലാ റജിസ്ട്രേഷന് വകുപ്പിനു കൈമാറി. അതതു ജില്ലാ റജിസ്ട്രേഷന് വിഭാഗം വിവരങ്ങള്‍ ശേഖരിക്കും. ഇതു ക്രോഡീകരിച്ച് എന്‍ഫോഴ്സ്മെന്റിനു കൈമാറും.
സന്ദീപ്, സ്വപ്ന, സരിത് എന്നിവരെ 7 ദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കടത്തിന്റെ മറവില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കലും ഹവാല, ബെനാമി ഇടപാടുകളുമാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha

























