രാത്രിയില്‍ കുഞ്ഞ് കരഞ്ഞു: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തി പിതാവ്

കോഴിക്കോട് പെരുവയല്‍ കുറ്റിക്കാട്ടൂരില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ മദ്യലഹരിയില്‍ അച്ഛന് കുഞ്ഞിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്. സംഭവത്തില്‍ കുട്ടിയുടെ അച്ഛനും അമ്മയും പൊലീസിന്റെ പിടിയിലായി. കുറ്റിക്കാട്ടൂര്‍ വയല്‍ക്കര സ്വദേശിയായ ഷിജിന്, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. കൊലപാതകം മറച്ചുവച്ചതിനാണ് അമ്മ അഞ്ജനയെ അറസ്റ്റുചെയ്തത്. കേസില്‍ ഇരുവര്‍ക്കെതിരെയും വിശദമായ തെളിവുകള്‍ ശേഖരിച്ചതിന് പിന്നാലെയാണ് പൊലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ ഉടന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നാം തീയതിയാണ് നാലുമാസം പ്രായമുള്ള ആയുക്ത എന്ന പെണ്‍കുഞ്ഞ് മരണപ്പെടുന്നത്. രാത്രിയോടെ കുട്ടിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും മൂക്കില്‍ നിന്ന് കഫം വരികയും ചെയ്തതിനെ തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല.
മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞിന്റെ തലയിലടക്കം ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് അഞ്ജനയെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് ഷിജിന് മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരം അഞ്ജന സമ്മതിച്ചത്.
സ്ഥിരം മദ്യപാനിയായ ഷിജിന് സംഭവ ദിവസവും മദ്യപിച്ചാണ് വീട്ടിലെത്തിയത്. രാത്രിയില്‍ കുഞ്ഞ് ഉറക്കെ കരഞ്ഞത് ഇഷ്ടപ്പെടാതിരുന്ന പ്രതി മദ്യലഹരിയില്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷിജിന് കുഞ്ഞിനെ മുന്‍പും മര്‍ദിക്കാറുണ്ടായിരുന്നതായി ബന്ധുക്കളും മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























