ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ശിശുക്ഷേമ സമിതിയിൽ കഴിയുന്ന കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നവീകരിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ബിന്ദു കൃഷ്ണ.
ഓരോ കുട്ടിയുടെയും കഴിവുകൾ കണ്ടെത്തി ശരിയായ ദിശയിൽ നയിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. കുട്ടികൾ നാടിന്റെ അഭിമാനമായി വളരണം. അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, മാനസിക വികാസം എന്നിവ ഉറപ്പാക്കാൻ സർക്കാരിന്റെയും വനിതാ-ശിശു വികസന വകുപ്പിന്റെയും പിന്തുണ ലഭ്യമാക്കും. സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്മാർട്ട് സിറ്റിയുടെ സഹായത്തോടെ നവീകരിച്ച നാലുനില മന്ദിരം കുട്ടികൾക്ക് വീടിന്റെ സുരക്ഷയും അമ്മയുടെ വാത്സല്യവും പകരുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ശുചിത്വം, സുരക്ഷ, മാനസിക ഉല്ലാസം എന്നിവയ്ക്ക് മുൻഗണന നൽകി ശിശുസൗഹൃദ അന്തരീക്ഷമാണ് സജ്ജമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha
























