കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

സർക്കാർ ഉടമസ്ഥതതയിൽ തിരുവനന്തപുരത്തുള്ള കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കേസന്വേഷണത്തിന്റെ മേൽനോട്ടം ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന ഏൽപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
ആവശ്യമെങ്കിൽ ഹൈടെക് സെല്ലിന്റെ സഹായം തേടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടാൽ ഹൈടെക് സെൽ ആവശ്യമായ സഹായം നൽകണം. അന്വേഷണം ഊർജ്ജിതമാക്കി കുറ്റവാളികളെ കണ്ടെത്തി എത്രയും വേഗം നിയമാനുസരണം നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. സ്വകാര്യതാലംഘന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സംസ്ഥാനത്തെ എല്ലാ സിനിമാ തീയേറ്ററുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























