കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു....
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നത്. കഥ, കവിത, കാര്‍ട്ടൂണ്‍, ഉപന്യാസം, പോസ്റ്റര്‍ രചന, ചിത്രരചന, കൊളാഷ്, വീഡിയോ നിര്‍മ്മാണം എന്നിവയാണ് മത്സര ഇനങ്ങള്‍. സ്കൂളുകള്‍ ഓരോ വിദ്യാലയ വിഭാഗത്തിലും മത്സരങ്ങള്‍ സംഘടിപ്പിച്ച് വിജയികളുടെ വിവരങ്ങള്‍ സൃഷ്ടികളോടൊപ്പം ഈ മാസം പത്താം തീയതിക്ക് മുന്‍പായി ബന്ധപ്പെട്ട ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെ അറിയിക്കണം.
എല്‍.പി. യു.പി വിഭാഗത്തില്‍ സ്കൂളുകള്‍ സമര്‍പ്പിക്കുന്ന സൃഷ്ടികളില്‍ നിന്നും ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയവരെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തിരഞ്ഞെടുക്കണം.ഹൈസ്കൂള്‍ വിഭാഗം കുട്ടികളില്‍ നിന്നും വിദ്യാഭ്യാസ ജില്ലാതല വിജയികളെ ബന്ധപ്പെട്ട എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും തിരഞ്ഞെടുക്കണം .
എല്ലാ ജില്ലാ / ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരും മത്സരവിജയികളുടെ വിവരങ്ങള്‍ സൃഷ്ടികളോടൊപ്പം ഈ മാസം 11 ന് മുന്‍പായി എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ഓരോ വിഭാഗത്തില്‍ നിന്നുമുള്ള മത്സര വിജയികളെ സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ ജില്ലാ കളക്ടര്‍ പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha