Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കിസാൻ ക്രെഡിറ്റ് കാർഡ് : അമിത നിരക്ക് ഈടാക്കുന്ന പണമിടപാട് സ്ഥാപനങ്ങളുടെ കടക്കെണിയിൽ നിന്ന് കർഷകരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി

06 AUGUST 2020 03:59 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ക്ഷീര കർഷകർക്കും, കന്നുകാലിവളർത്തലിനും എല്ലാം 2 ലക്ഷം രൂപ വരെ ലഭിക്കുന്ന ആനുകൂല്യത്തെ പറ്റി അറിഞ്ഞു അപേക്ഷിക്കാം.

കേരളത്തിലെ വിവിധ തരം കർഷകർക്കുവേണ്ടി ആവിഷ്കരിച്ചിട്ടുള്ള കിസാൻ ക്രെഡിറ്റ് കാർഡ് അമിത നിരക്ക് ഈടാക്കുന്ന പണമിടപാട് സ്ഥാപനങ്ങളുടെ കടക്കെണിയിൽ നിന്ന് കർഷകരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ്

കഴിഞ്ഞ വർഷം മുതൽ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ കാർഷികമേഖലയ്ക്ക് ഒപ്പം ഷീര വികസനം, മൃഗസംരക്ഷണം, മത്സ്യകൃഷി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പൊൾ കേരളത്തിൽ അർഹതയുള്ള ക്ഷീരകർഷകർക്ക് എല്ലാം കിസാൻ ക്രെഡിറ്റ് കാർഡ് നൽകുവാൻ ഉള്ള പദ്ധതി ഘട്ടങ്ങളായി നടപ്പിലാക്കുന്നതിന് തീരുമാനമായിട്ടുണ്ട് .ഇതിന്റെ ആദ്യഘട്ടം ജൂൺ 31നു അവസാനിപ്പിച്ചു, രണ്ടാംഘട്ടം ഓഗസ്റ്റ് ഒന്നു മുതൽ നവംബർ 30 വരെയാണ്

ക്ഷീര വികസന വകുപ്പിനാണ് ക്ഷീരകർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് നൽകുവാനുള്ള ചുമതല ഏർപ്പെടുത്തിയിരിക്കുന്നത്. ക്ഷീര സംഘങ്ങൾ മുഖേനയാണ് ഇതിനായി അപേക്ഷിക്കേണ്ടത് . സ്വന്തമായി ഭൂമി ഉള്ളവർക്കും, പശുക്കളെ വളർത്തുന്നവർക്കും എല്ലാം ഈ ക്രെഡിറ്റ് കാർഡിനായിഅപേക്ഷിക്കാം, അപേക്ഷിച്ച ശേഷം ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ചു ബോധ്യപ്പെട്ടാൽ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതാണ്.

ഈ കാർഡ് ലഭിച്ചു കഴിഞ്ഞാൽ ഓരോ പശുവിനും 24000 രൂപ വരെ വായ്പ എടുക്കാം , പിന്നെ കാലിത്തൊഴുത്ത് നവീകരണം, തീറ്റ പുൽ കൃഷി, ഇൻഷുറൻസ് പ്രീമിയം, യന്ത്ര വത്കരണം, അവശ്യ വസ്തുക്കൾ വാങ്ങുന്നതിന് എന്നിവക്കെല്ലാം പ്രത്യേകമായി വായ്പാ അനുവദിക്കുന്നതാണ്. ഇതിനു പുറമെ ചെറിയ രീതിയിലുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായും ഇതിൽ നിന്നും ലോൺ ലഭിക്കുന്നതാണ്.

കൃത്യമായി വായ്പ തിരിച്ചെടുക്കുകയാണെങ്കിൽ നാല് ശതമാനം മാത്രമാണ് പലിശ നൽകേണ്ടി വരിക, അഞ്ച് ശതമാനം സബ്സിഡി ആയിരിക്കും. എന്നാൽ വായ്പ തിരിച്ചടവ് മുടക്കിയാൽ 9 ശതമാനം പലിശ അടക്കേണ്ടി വരും. മൂന്നുവർഷക്കാലം ആണ് ഈ ഒരു കിസാൻ ക്രെഡിറ്റ് കാർഡിന്റെ കാലപരിധി ..അതിനുശേഷം കാർഡ് പുതുക്കാം.. മൂന്നുവർഷത്തിനുള്ളിൽ കിസാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു എന്ത് കൃഷിക്കും രണ്ടു ലക്ഷം രൂപ വരെ നമുക്ക് വായ്പ എടുക്കാം.

ഒന്നിലധികം കൃഷി ഉള്ളവർക്ക് മൂന്നു ലക്ഷം രൂപ വരെ വായ്പ ലഭിക്കും, വായ്പ കൃത്യമായി തിരിച്ചടിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ പുതുക്കി വീണ്ടും വായ്പകൾ എടുക്കാൻ സാധിക്കുന്നതാണ്, പിന്നെ 1,60000 രൂപ വരെയുള്ള വായ്പകൾക്ക് ഈട് നൽകേണ്ടതില്ല

ക്ഷീര സംഘത്തിൽ അംഗങ്ങളായവർക്ക് പാൽ വിലയിൽ നിന്നും കർഷകൻറെ അനുമതിയോടെ തന്നെ സംഘം തിരിച്ചടവും നടത്തുന്നതായിരിക്കും.. ക്ഷീര സംഘത്തിൽ അംഗങ്ങളല്ലാത്തവർക്ക് ബാങ്കിൽ നേരിട്ട് പോയി തിരിച്ച് അടക്കാവുന്നതാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡി‌എഫ്സി ബാങ്ക് എന്നിവയിലാണ് നിലവിൽ ഈ സംവിധാനം നൽകിയിട്ടുള്ളത്. ഈ ബാങ്കുകളിൽ ഏതെങ്കിലും ഒന്നിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോം പ്രിന്റ് ചെയ്ത് എടുക്കാം.

ക്ഷീര സംഘങ്ങളിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് അതിനോടൊപ്പം രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, വോട്ടർ ഐഡി, കരം അടച്ച രസീത് കോപ്പി, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവ ചേർത്തു അപേക്ഷിക്കാം , അപേക്ഷ പരിശോധിച്ചശേഷം ക്ഷീര സംഘം ബന്ധപ്പെട്ട ബാങ്കുകളിലേക്ക് ഈ അപേക്ഷ നൽകുന്നതാണ്.

തുടർന്ന് 15 ദിവസത്തിനുള്ളിൽ ബാങ്ക് തന്നെ കിസാൻ ക്രെഡിറ്റ് കാർഡ് അർഹതയുള്ള കർഷകർക്ക് ഇഷ്യു ചെയ്യുന്നതായിരിക്കും, ഈ ക്ഷീര സംഘങ്ങളിൽ ഇല്ലാത്ത കർഷകർ ആണെങ്കിൽ കാർഡ് ലഭിക്കാനായി നേരിട്ട് തന്നെ മേൽപ്പറഞ്ഞ രേഖകളോടൊപ്പം ബാങ്കുകളിൽ ബന്ധപ്പെടാം.

രണ്ടു ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്ന ഈയൊരു പദ്ധതി കേരളത്തിലെ ക്ഷീര കർഷകർക്കും ചെറുകിട കർഷകർക്കും ഏറെ ആശ്വാസമാണ് ..എല്ലാ കാർഡ് ഉടമകൾക്കും അവരുടെ കാർഡിന്റെ ക്രെഡിറ്റ് പരിധി അനുസരിച്ച് സാധനങ്ങൾ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാം. എടുത്ത തുകയ്ക്ക് അനുസരിച്ച പലിശ മാത്രമേ ഈടാക്കുകയുള്ളു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (2 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (2 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (2 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (2 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (3 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (3 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (4 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (5 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (5 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (5 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (5 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (5 hours ago)

Malayali Vartha Recommends