Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

പെട്ടിമുടിയിൽ ഇന്നും മൃതദേഹങ്ങൾ കണ്ടെത്തി :തെരച്ചിൽ നടത്താനായി വിദഗ്ദധ പരിശീലനം ലഭിച്ച 27അംഗങ്ങളടങ്ങിയ സ്പെഷ്യൽ ടീം

08 AUGUST 2020 05:09 PM IST
മലയാളി വാര്‍ത്ത

ഇടുക്കി മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തു ഇന്ന് രാവിലെയും രക്ഷാ പ്രവർത്തനം തുടങ്ങിയിരുന്നു. മണ്ണ് മാറ്റിയപ്പോൾ വളരെ ഹൃദയഭേദകമായ കാഴ്ച്ചയായിരുന്നു അവിടെ കണ്ടത്. ്നാലു പേരുടെ മൃതദേഹങ്ങൾ കൂടി മണ്ണിനടിയിൽ നിന്നും കണ്ടെത്തിയിരുന്നു. മൃതദേഹങ്ങൾ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 22 ആയി. ഇനി 44 പേരെയാണു കണ്ടെത്താനുള്ളത്.

ടാറ്റ ടീ കമ്പനിയുടെ കണക്ക് പ്രകാരം പെട്ടിമുടി ലയത്തിൽ ആകെ 81 പേരാണ് ഉണ്ടായിരുന്നത്. കൂടുതൽ വിദഗ്ധരെയും, യന്ത്രങ്ങളും ഉപയോഗിച്ചാണ് ഇന്നത്തെ തിരച്ചിൽ ഊര്ജിതമാക്കിയിരിക്കുന്നത്. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്.

തിരച്ചിൽ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ സ്പെഷൽ ടീമിനെ കൂടി തിരുവനന്തപുരത്തു നിന്നും ഫയർ & റസ്ക്യൂ ഡയറക്ടർ ജനറൽ നിയോഗിക്കുകയും ചെയ്തു.


വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. രാവിലെ തന്നെ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ശക്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

 

പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വെള്ളിയാഴ്ച അർധരാത്രിയോടു കൂടി തിരച്ചിൽ നിർത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും ഉള്ളതും രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് കരുതുന്നു. മഞ്ഞും മഴയും കാരണം കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചിൽ നിർത്തി വെക്കാൻ തീരുമാനിച്ചത്.

അപകടത്തിൽ 18 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 11 പേരിൽ ഒരാളൊഴികെയുള്ളവർ അപകടനില തരണം ചെയ്തു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.

ലയങ്ങളിൽ താമസിക്കുന്നവരുടെ ബന്ധുക്കളും മറ്റു ലയങ്ങളിൽ താമസിക്കുന്നവരും അപകടമുണ്ടായ സ്ഥലത്ത് എത്തിച്ചേർന്നതായി സംശയിക്കുന്നതിനാൽ കൂടുതൽ പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നും മഴവെള്ളത്തിൽ ആളുകൾ ഒലിച്ചു പോയെന്നും സംശയം നിലനിൽക്കുന്നുണ്ട് രാത്രിയിൽ പെയ്ത മഴയിൽ മണ്ണൊലിച്ചിറങ്ങിയത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടാക്കുന്നുണ്ട് ...

മൂന്നുവർഷമായി അടിക്കടി ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. 2018-ൽ ഇടുക്കി അടിമാലിയിലെ പാലവളവിലായിരുന്നു ആദ്യത്തെ ദുരന്തം; കഴിഞ്ഞവർഷം വയനാട്ടിലെ പുത്തുമലയിലും നിലന്പൂരിലെ കവളപ്പാറയിലും. ഈ ദുരന്തങ്ങളുടെ ഓർമയ്ക്ക് ഒന്നും രണ്ടും വയസ്സാകാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ, ഇപ്പോൾ പെട്ടിമുടിയും.

തേയിലച്ചെടികൾക്കുതാഴെ വനഭംഗിയാർന്ന സുന്ദരമായ ലയങ്ങൾ പെട്ടിമുടിയുടെ വ്യത്യസ്തകാഴ്ചയായിരുന്നു. മുഖാമുഖം നോക്കിയായിരുന്നു ആ പത്തുമുറി ലയങ്ങളുടെ കിടപ്പ്. ടാർ ഷീറ്റിട്ട ഒറ്റമുറിവീട്ടിൽ ഏഴുമുതൽ പത്തുവരെ ആളുകൾ ഞെരുങ്ങി താമസിച്ചിരുന്നെങ്കിലും തൊഴിലെടുത്ത് അന്നന്നത്തെ അന്നം കണ്ടെത്തി കഴിഞ്ഞിരുന്നവർ ഇടമലക്കുടിയിലേക്കുള്ള യാത്രികരുടെ ഇടത്താവളവുമൊരുക്കിയിരുന്നു. കുന്ന് കേറിയെത്തുന്നവർ ഇവിടുത്തെ കാന്റീനും ലേബർ ഒരിക്കലും ക്ളബ്ബുമൊന്നും മറക്കില്ല. തമിഴ് വംശജരാണ് ഇവിടെ താമസിച്ചിരുന്നവരെല്ലാം.

പക്ഷേ അപ്രതീക്ഷിതമായ ദുരന്തം പെട്ടിമുടിയെ കണ്ണീർപുഴയാക്കി. ലയങ്ങൾ എവിടെയെന്നുപോലും തിരിച്ചറിയാനാകുന്നില്ല. മനുഷ്യരുടെ ശബ്‍ദം നിറഞ്ഞുനിന്ന ഭൂമിക്കുമേൽ കനത്ത നിശബ്ദത മാത്രമാണ് ഇപ്പോൾ. കാണാതായവരുടെ ബന്ധുക്കളുടെ ദൈന്യതനിറഞ്ഞ മുഖങ്ങൾ. ആഭൂമിയെ സ്നേഹിച്ച് സന്തോഷം കണ്ടെത്തിയവരിൽ പലരും ആ മണ്ണിൽതന്നെ മറഞ്ഞു. മണ്ണിൽ പുതഞ്ഞ ആരെയെങ്കിലും ജീവനോടെ കണ്ടെത്താമെന്ന് രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ആ പ്രതീക്ഷ അസ്തമിച്ചു

വയനാട് പുത്തുമല ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിന് രണ്ട് ദിവസം ശേഷിക്കെയാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടിയിരിക്കുന്നത്. ഈ യാദൃശ്ചികതയ്ക്കപ്പുറം വേറേയും സമാനതകൾ ഇരുസംഭവങ്ങൾക്കുമുണ്ട്.

രണ്ടും എസ്റ്റേറ്റ് മേഖലയാണ്. പുത്തുമലയിൽ എച്ച്.എം.എല്ലിന്റെ എസ്റ്റേറ്റാണുള്ളത്. മരിച്ചവരിൽ തോട്ടം തൊഴിലാളികളും പുത്തുമലയിലേയും പച്ചക്കാട്ടിലേയും നാട്ടുകാരുമുണ്ട്. തൊഴിലാളികളുടെ പാഡി ഉൾപ്പെടെ മണ്ണിനടിയിലായി. പെട്ടിമുടിയിൽ മരിച്ചവരെല്ലാം തോട്ടം തൊഴിലാളികളാണ്. നാല് ലയങ്ങളിലെ 30 വീടുകൾ തകർന്നു. കാന്റീനും ലേബർ ക്ലബ്ബും മണ്ണിനടിയിലായി.

പെട്ടിമുടിയിലെ മരണസംഖ്യ പുത്തുമലയേക്കാൾ വളരെ കൂടുതലാകാനാണ് സാധ്യത. പുത്തുമലയിൽ 17 പേരാണ് മരിച്ചത്. പെട്ടിമുടിയിൽ 15 മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. 51 പേരെ ഇനിയും കണ്ടെത്താനുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (12 minutes ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (1 hour ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (1 hour ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (1 hour ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (1 hour ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (1 hour ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (1 hour ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (1 hour ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (1 hour ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (2 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (3 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (3 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (3 hours ago)

Malayali Vartha Recommends