തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും

തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി സജി സാമിന് 9 വര്‍ഷം തടവുശിക്ഷ. 10 ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടാം പ്രതി റാണി സജിയെ കോടതി വെറുതെ വിട്ടു.
ബഡ്സ് ആക്ട് പ്രകാരം കേരളത്തിലെ ആദ്യ വിധിയാണ്. പത്തനംതിട്ടയിലെ വിവിധ ശാഖകളിലായി നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള പരാതി.
പത്തനംതിട്ടയിലെ ഓമല്ലൂര്‍ ആസ്ഥാനമായ സ്വകാര്യ പണമിടപാട് സ്ഥാപനമാണ് തറയില്‍ ഫിനാന്‍സ്. ഇതിന്റെ നാല് ശാഖകളില്‍ നിന്നായി 80 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടന്നത്. പലിശ മുടങ്ങിയതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha
























