Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ആ സ്വപ്നവും ഫലിച്ചില്ല... നയതന്ത്ര പ്രതിനിധികളെ സ്വര്‍ണക്കടത്ത് കേസില്‍ വലിച്ചിഴച്ച് കേസ് ദുര്‍ബലമാക്കാനുള്ള സ്വപ്നയുടേയും കൂട്ടരുടേയും മോഹത്തിന് കൂച്ചു വിലങ്ങ്; സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സകല പേരേയും പൊക്കാന്‍ നിര്‍ണായക നിലപാട് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; യുഎഇയുമായുള്ള ബന്ധം നിലനിര്‍ത്തി എന്‍ഐഎ സംഘം ദുബായിലേക്ക്

09 AUGUST 2020 10:21 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസില്‍ നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി രക്ഷപ്പെടാനുള്ള ഗൂഢ ശ്രമമാണ് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷും കൂട്ടരും സ്വീകരിച്ചത്. കോണ്‍സുലേറ്റിലെ അറ്റാഷെ പറഞ്ഞിട്ടാണ് സ്വര്‍ണക്കടത്തില്‍ ഇടപെട്ടതെന്നാണ് സ്വപ്ന പറഞ്ഞത്. ഇതോടെ യുഎഇയുമായുള്ള നയതന്ത്ര ബന്ധം കാരണം അന്വേഷണം മരവിക്കുമെന്നാണ് സ്വപ്ന കരുതിയിരുന്നത്. എന്നാല്‍ അന്വേഷണത്തിന് വേണ്ടി ഏതറ്റം വരെ പോകാനും കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് അനുമതി നല്‍കി. യുഎഇയുമായുള്ള ബന്ധത്തിന് കോട്ടം തട്ടാതെ പ്രതികളെ ദുബായില്‍ പോയി പൊക്കാനുള്ള അനുമതി പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുകയായിരുന്നു.

അനുമതി ലഭിച്ചതോടെ സര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ. സംഘം ഉടന്‍ യു.എ.ഇ.യില്‍ എത്തും. നയതന്ത്ര ബാഗേജിന്റെ മറവിലാണ് തിരുവനന്തപുരം വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തിയത്. അന്വേഷണത്തിനായി യു.എ.ഇ. സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസമാണ് എന്‍.ഐ.എ.സംഘത്തിന് അനുമതി നല്‍കിയത്. രണ്ടുദിവസത്തിനകം സംഘം പുറപ്പെടുമെന്നാണ് സൂചന.

കള്ളക്കടത്തിന്റെ സൂത്രധാരന്മാരില്‍ ചിലര്‍ ഇപ്പോഴും ദുബായിലാണുള്ളതെന്നാണ് അറസ്റ്റിലായ പ്രതികള്‍ എന്‍.ഐ.എ.ക്ക് നല്‍കിയ മൊഴി. കേസിലെ മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദ്, മറ്റൊരു പ്രതി റെബിന്‍സണ്‍ എന്നിവരെ യു.എ.ഇ.യില്‍നിന്ന് വിട്ടുകിട്ടാനും ചോദ്യം ചെയ്യാനും അന്വേഷണസംഘം ശ്രമിക്കും. ഇതിനായി ദുബായ് പോലീസിന്റെ സഹായം തേടാനും സാധ്യതയുണ്ട്. ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് നേരത്തേതന്നെ കേന്ദ്രസര്‍ക്കാര്‍ റദ്ദുചെയ്തിരുന്നു.

കേസില്‍ നയതന്ത്ര പ്രതിനിധികളുടെ പേര് അറസ്റ്റിലായ സ്വപ്നയടക്കമുള്ള പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനും ശ്രമമുണ്ടാകും. യു.എ.ഇ.യിലുള്ള അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് വിദേശകാര്യമന്ത്രാലയംവഴി ഇന്ത്യ നേരത്തേ യു.എ.ഇ.ക്ക് കത്ത് നല്‍കിയിരുന്നു.

അതേസമയം സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ ഒരുകോടി രൂപ, സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്മിഷന്‍ പദ്ധതിയിലെ കരാറിന് സ്വകാര്യ കമ്പനിക്ക് നല്‍കിയതിന്റെ കമ്മീഷനാണെന്നാണ് സ്വപ്നയുടെ പുതിയ നിലപാട്. ലൈഫ് മിഷന്റെ ഭാഗമായി വീടുകള്‍ പണിതു നല്‍കാന്‍ യുണിടെക് എന്ന സ്വകാര്യ നിര്‍മാണ കമ്പനിക്കു കരാര്‍ നല്‍കിയതിന്റെ കമ്മീഷന്‍ തുകയാണിതെന്നു തെളിയിക്കുന്ന രേഖകള്‍ സ്വപ്‌ന എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി. എന്നാല്‍ സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്തി തീര്‍ക്കാനാണ് സ്വപ്ന ശ്രമിക്കുന്നതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അവിടേയും ദുബായിയേയാണ് സ്വപ്ന ലക്ഷ്യം വയ്ക്കുന്നത്.

ലൈഫ് മിഷന്റെ ഭാഗമായി വീടുകളും മെറ്റേണിറ്റി സെന്ററും നിര്‍മിക്കാന്‍ യു.എ.ഇയിലെ സന്നദ്ധസംഘടനയായ എമിറേറ്റ്‌സ് റെഡ് ക്രസന്റ് അഥവ ഇ.ആര്‍.സി ഒരുകോടി ദിര്‍ഹം അതായത് 20 കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് യു.എ.ഇ. കോണ്‍സുലേറ്റിനായിരുന്നു ഏകോപനച്ചുമതല. യു.എ.ഇയില്‍നിന്നുള്ള ധന സഹായമുപയോഗിച്ച് വീടുകള്‍ നിര്‍മിക്കാനുള്ള കരാറാണ് യൂണിടെക്കിനു നല്‍കിയത്.

2018ല്‍ പ്രളയത്തിനു ശേഷം ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തില്‍ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ആ സന്ദര്‍ശനത്തിലാണ് യു.എ.ഇ റെഡ് ക്രെസന്റ് അതോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 11 ന് ഇതു സംബന്ധിച്ച കരാര്‍ ഒപ്പിട്ടു. സ്വപ്‌നയാണ് ഈ ചടങ്ങിന് മേല്‍നോട്ടം വഹിച്ചത്. ഈ പറയുന്ന കാര്യങ്ങളിലെ നിജസ്ഥിതി മനസിലാക്കാന്‍ കൂടിയാണ് എന്‍ഐഎ സംഘം ദുബായിലേക്ക് പോകുന്നത്. ഏതായാലും വരും നാളുകളില്‍ സ്വപ്നയുടെ അടവെല്ലാം മറനീക്കി പുറത്താകുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (13 minutes ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (1 hour ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (1 hour ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (1 hour ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (1 hour ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (1 hour ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (1 hour ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (1 hour ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (1 hour ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (2 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (3 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (3 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (3 hours ago)

Malayali Vartha Recommends