കലിതുള്ളി മഴ... പമ്പ ഡാമിലേക്കുള്ള നീരൊഴുക്കില്‍ കുറവില്ല... ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു! ഏകാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

മഴ ശക്തമായി തുടരുന്നതോടെ പമ്പ ഡാമിലേക്കുള്ള നീരൊഴുക്കില്‍ കുറവില്ല. ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര്‍ ആണ്. വെള്ളിയാഴ്ച 207 മില്ലി മീറ്റര്‍ മഴ കിട്ടുകയും അതിലൂടെ 12.36 എംസിഎം ജലം ഒഴുകിയെത്തുകയും ചെയ്തു.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ വരും ദിവസങ്ങളിലും അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
അതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ നീരൊഴുക്ക് ഉണ്ടാകാന്‍ ഇടയുണ്ട്. ജലനിരപ്പ് 984.5 മീറ്ററിലേക്ക് എത്തുമ്ബോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇതിനു ശേഷം 985 മീറ്റര്‍ ഉയരത്തില്‍ എത്തുമ്ബോഴാണ് ഡാം തുറക്കേണ്ടി വരും.
പമ്ബാ നദീ തീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























