Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ശക്തമായ മഴ തുടരുന്നതിനാൽ കേരളത്തിലെ അണക്കെട്ടുകൾ നിറയുന്ന സാഹചര്യമാണ് നിലവിലുള്ളത്... മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135 അടിയായിഉയർന്നു ...ഇത് 136 അടിയിലെത്തിയാൽ രണ്ടാം ജാഗ്രതാ നിർദേശം പുറപ്പെടുവിക്കും

09 AUGUST 2020 12:13 PM IST
മലയാളി വാര്‍ത്ത

ശക്തമായ മഴ തുടരുന്നതിനാൽ കേരളത്തിലെ അണക്കെട്ടുകൾ നിറയുന്ന സാഹചര്യമാണ് നിലവിലുള്ളത് . മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135 അടിയായിഉയർന്നു . ഇത് 136 അടിയിലെത്തിയാൽ രണ്ടാം ജാഗ്രതാ നിർദേശം പുറപ്പെടുവിക്കും.

ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് കൂടുകയാണ് .ഇപ്പോൾ 2361 അടിയായി. സംഭരണ ശേഷിയുടെ 67 ശതമാനമാണിത്. കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിന്‍റെ 4 ഷട്ടറുകൾ തുറന്നു. പേപ്പാറ ഡാമും തുറന്നു. മൂഴിയാർ അണക്കെട്ടിന്‍റെയും മണിയാർ സംഭരണിയുടെയും സ്പിൽവേ തുറന്നു. പാലക്കാട് മംഗലം, കാഞ്ഞിരപ്പുഴ ഡാമുകൾ തുറന്നു. വാളയാർ ഡാം തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. മഴ തുടർന്നാൽ ബാണാസുര സാഗർ അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. കാരാപ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകളും കൂടുതൽ ഉയർത്തും.

പമ്പ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 983.05 മീറ്ററാണ് ജലനിരപ്പ്. അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ട് തുറന്ന് വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലർട്ടാണ് ഇത്. ഇന്നലെ 982 മീറ്ററിലെത്തിയപ്പോ‌ൾ നീല അലർർട്ട് പ്രഖ്യാപിച്ചിരുന്നു. 984.50 മീറ്റ‌ർ എത്തുമ്പോഴാണ് ചുവപ്പ് അലർട്ട് പ്രഖ്യാപിക്കുന്നത്.

ജലനിരപ്പ് 985ൽ എത്തിയാൽ അണക്കെട്ട് തുറന്നുവിടും. അങ്ങനെയെങ്കിൽ പമ്പയിലും കക്കാട്ടാറിലും ജലനിരപ്പ് ഉയരും. നദികളുടെ ഇരുകരകളിലും ഉള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അപകടകരമായ സാഹചര്യത്തിലുളളവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. അടിയന്തര രക്ഷാ പ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘവും കൊല്ലത്ത് നിന്നുള്ള 30 മത്സ്യത്തൊഴിലാളികളും എത്തിയിട്ടുണ്ട്.

മധ്യകേരളത്തിൽ ഇന്ന് ഇടുക്കിയിൽ മാത്രമാണ് റെഡ് അലർട്ട്. എറണാകുളത്ത് മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായി. ആലുവയിൽ മഴ നിർത്താതെ പെയ്യുന്നുണ്ടെങ്കിലും പുഴയിലെ ജലനിരപ്പ് കുറഞ്ഞു.

കുട്ടനാട്ടിലും, ചെങ്ങന്നൂരിലും ജലനിരപ്പുയരുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും. മടവീഴ്ചയുണ്ടായ കൈനകരി വലിയ തുരുത്ത് പാടശേഖരത്തിലെയും, വടക്കേ വാവക്കാട് പാടശേഖരത്തിലെയും കുടുംബങ്ങളെയും ക്യാമ്പിലേയ്ക്ക് മാറ്റും. 312 ഏക്കറിലെ കൃഷി നശിച്ചു. കടലാക്രമണം രൂക്ഷമായാൽ ആലപ്പുഴയുടെ തീരമേഖലയിൽ കൂടുതൽ ക്യാമ്പുകൾ സജ്ജീകരിച്ച് ആളുകളെ മാറ്റുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന്‍റെ ഭീതി നിലനിൽക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘവും ജില്ലയിൽ എത്തി. കോട്ടയം ജില്ലയിൽ ഇതുവരെ 132 ക്യാമ്പുകളിലായി 3232 പേരെ മാറ്റിപ്പാർപ്പിച്ചു.

റെഡ് അലർട്ടുള്ള വയനാട്ടിൽ മഴക്ക് ശമനമില്ല. ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാർപ്പിച്ചവരുടെ എണ്ണം 4206 ആയി. മൂന്ന് താലൂക്കുകളിലായി 79 ക്യാംപുകളാണുള്ളത്. ആദിവാസി വിഭാഗത്തിൽ പെടുന്ന 2332 ആളുകളും ക്യാംപുകളിലുണ്ട്. ജില്ലയിൽ പല സ്ഥലത്തും മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്.

പത്തനംതിട്ട ജില്ലയിൽ രാത്രിയിൽ കനത്ത മഴയാണ് പെയ്തത്പാലക്കാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ടാണ്. 115. 5 മി.മീ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മലമ്പുഴ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രിത അളവിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകി. ജില്ലയിൽ നിലവിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 196 പേരെയാണ് മാറ്റി പാർപ്പിച്ചത്. മണ്ണാർക്കാട് താലൂക്കിൽ ഏഴും ആലത്തൂർ താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. മലയോര മേഖലകളിൽ കനത്ത മഴ തുടർന്നാൽ കൂടുതൽ ക്യാമ്പുകൾ ഒരുക്കും. ഭവാനി, ഭാരതപ്പുഴ, ശിരുവാണി പുഴകളിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.

റെഡ് അലർട്ട് ഉള്ള കണ്ണൂരിലെ മലയോര മേഖലയിൽ മഴ തുടരുകയാണ്. പുഴകൾ കരകവിഞ്ഞ് ഒഴുകുന്നു. ഇതുവരെ 1500 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ശ്രീകണ്ഠപുരം ടൗണിലെ അഞ്ഞൂറ് കടകളിൽ വെള്ളം കയറി. ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ഒഡിഷ തീരത്ത് ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. പക്ഷേ, ഇത് കേരളത്തില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കില്ല. കേരളാതീരത്ത് കാറ്റിന്‍റെ വേഗം 60 കി.മീ. വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (1 hour ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (2 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (2 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (2 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (2 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (2 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (2 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (2 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (2 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (3 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (4 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (4 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (4 hours ago)

Malayali Vartha Recommends