പെറ്റമ്മ രണ്ടുമാസം പ്രായമായ കുഞ്ഞിനേയും കൊണ്ട് കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു, അമ്മ രക്ഷപ്പെട്ടു
പാലക്കാട് രണ്ടുമാസം പ്രായമായ പെൺകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. അമ്മയെ രക്ഷിക്കാനായെങ്കിലും കുഞ്ഞ് മരിച്ചു. പാണ്ടിക്കാട് എറിയാട്ടിൽ തൊടീരി ശിവന്റെ മകൾ ആതിരയാണ് കുഞ്ഞുമൊത്ത് ആത്മഹത്യക്ക് ശ്രമിച്ചത്.
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. തറവാട്ട് വീട്ടിലെ കിണറിൽ ചാടിയ ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകരും സമീപവാസികളും ചേർന്ന് ആതിരയെ രക്ഷപ്പെടുത്തി. എന്നാൽ, കുട്ടി അപ്പോഴേക്കും വെള്ളത്തിനടിയിൽ എത്തിയിരുന്നു.
തുടർന്ന്, മഞ്ചരിയിൽ നിന്നെത്തിയ അഗ്നിശമന സേന യൂനിറ്റ്, പാണ്ടിക്കാട് പൊലീസ്, ട്രോമാകെയർപൊലീസ് വളൻറിയർമാരുടെയും സഹായത്തോടെയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. ആതിരക്ക് മാനസിക വിഭ്രാന്തിയുള്ളതായി നാട്ടുകാർ പറഞ്ഞു. കാളികാവ് സ്വദേശി പ്രകാശിന്റെ ഭാര്യയാണ് ആതിര. എറിയാടുള്ള സ്വന്തം വീട്ടിലാണ് ആതിര താമസിക്കുന്നത്.
https://www.facebook.com/Malayalivartha