സർവീസ് ലൈന്‍ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ എസ്.ടി പ്രമോട്ടറിനു ദാരുണാന്ത്യം
വയനാട്ടിൽ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ എസ്.ടി പ്രമോട്ടര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. പടിഞ്ഞാറത്തറ ഞാറ്റാലപ്പടി കോളനി സലിജ ഭവന് വി ബാലചന്ദ്രന് (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
പാണ്ടങ്കോട്ടെ ഒരു വീട്ടിലേക്കുള്ള സർവീസ് ലൈന്‍ നന്നാക്കുന്നതിനിടെ വൈദ്യുതി പോസ്റ്റില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് താഴെ വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
തുടര്‍ന്ന് പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രമോട്ടറാകുന്നതിന് മുമ്പ് ബാലചന്ദ്രന് കെ.എസ്.ഇ.ബി യില്‍ താല്‍ക്കാലിക ജോലികള്‍ക്ക് പോയിരുന്നു. ഭാര്യ: സലിജ. മക്കള്‍: ജഗന്നാഥന്, ദേവനന്ദ.
https://www.facebook.com/Malayalivartha