മലപ്പുറത്ത് കോവിഡ് മരണം...മരിച്ചയാളുടെ ഭാര്യയും മക്കളുമുൾപ്പെടെ 9 പേർ കോവിഡ് ബാധിച്ചു ചികിത്സയിൽ
മലപ്പുറത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി കാദർകുട്ടി (71) ആണ് മരിച്ചത്. കോവിഡ് ബാധിതനായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരണം.
ഡയബറ്റിസ് അടക്കമുള്ള അസുഖങ്ങൾക്ക് ചികിൽസയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളുമുൾപ്പെടെ 9 പേർ കോവിഡ് ബാധിച്ചു ചികിത്സയിലാണ്
ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് ഒറ്റപ്പാലം പാലശ്ശേരി ജയദേവന് (53) കോവിഡ് ബാധിച്ചു മരിച്ചു . 15 വര്‍ഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം ഒരു സ്വകാര്യ സ്ഥാപനത്തില്‍ പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ജ്യോതിലക്ഷ്മിയാണ് ഭാര്യ. മക്കള്‍: ജിഷ്ണ, ജ്യോത്സ്ന. ......
https://www.facebook.com/Malayalivartha