കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് മൂന്ന് പേർ; ഇന്നലെ നാല് കൊവിഡ് മരണങ്ങൾ
സംസ്ഥാനത്ത് ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി ഖാദർ കുട്ടി (71), കോഴിക്കോട് ഫറൂക്ക് സ്വദേശി രാധാകൃഷ്ണൻ (80), തിരുവനന്തപുരം പേയാട് സ്വദേശി തങ്കപ്പൻ ( 72) എന്നിവരാണ് മരിച്ചത്.
ഈ മാസം ഒന്നിനാണ് ചുമയും ശ്വാസംമുട്ടലുമായി ഖാദർ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയവെയാണ് രാധാകൃഷ്ണൻ മരിച്ചത്.
അതേസമയം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് തങ്കപ്പന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങൾ വഷളായതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് ഇദ്ദേഹം മരിച്ചത്.
ഇന്നലെ നാല് കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മരിച്ച ഉപ്പള സ്വദേശി വിനോദ്കുമാർ (41), ചൊവ്വാഴ്ച മരിച്ച കോഴിക്കോട് വെള്ളികുളങ്ങരയിൽ സുലേഖ (63), ബുധനാഴ്ച മരിച്ച കൊല്ലം സ്വദേശി ചെല്ലപ്പൻ (60),വ്യാഴാഴ്ച മരിച്ച ചേർത്തല സ്വദേശി പുരുഷോത്തമൻ (84) എന്നിവരുടെ ഫലമാണ് പോസിറ്റീവായത്.
https://www.facebook.com/Malayalivartha