Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

രഹ്നയുടെ താവളം പോലീസിന്റെ മൂക്കിന് താഴെ; അപ്പോള്‍ തണ്ടര്‍ബോള്‍ട്ട് വരെ ഇറക്കി നടത്തിയത് വെറും ഷോ ആയിരുന്നോ? സുപ്രീകോടതി കൈവിട്ടപ്പോള്‍ കീഴടങ്ങല്‍ നാടകവും; നാടകമേ ഉലകം

09 AUGUST 2020 03:44 PM IST
മലയാളി വാര്‍ത്ത

തേവരയിലെ സൗത്ത് പൊലീസ് സ്‌റ്റേഷന്റെ തൊട്ടു പിന്നിലെ ഒരു ബന്ധു വീട്ടിലായിരുന്നു താന്‍ താമസിച്ചിരുന്നതെന്നാണ് രഹ്നയുടെ വെളിപ്പെടുത്തല്‍. അതായത് രഹ്ന ഫാത്തിമയെ തേടി പോലീസ് വയനാടു മുതല്‍ ഡല്‍ഹി വരെ ഓടി നടന്ന് അന്വേഷിക്കുമ്പോള്‍ രഹ്ന താമിച്ചത് പോലീസിന്റെ മൂക്കിന് താഴെ. ഇത് പോലീസ് അറിഞ്ഞില്ലെന്ന് പാവം ജനങ്ങള്‍ വിശ്വാസിക്കണം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ തണ്ടര്‍ബോള്‍ട്ടിനെ ഇറക്കി വരെ ഷോ നടത്തിയിരുന്നു. അപ്പോള്‍ പോലീസിന്റെ കരുതല്‍ രഹ്നക്ക് കിട്ടിയെന്നുവേണം കരുതാന്‍. സുപ്രീകോടതി ജാമ്യം നിഷേധിച്ചപ്പോള്‍ ഇനി രക്ഷയില്ലെന്നു മനസിലായതുകൊണ്ട് രഹ്ന കീഴങ്ങി. അല്ലാതെ ഇരട്ടചങ്കന്റെ പോലീസ് രഹ്നയെ തൊടാന്‍ പോലും സാധിച്ചില്ല.

പ്രായപൂര്‍ത്തിയാകാത്ത മകനെകൊണ്ടു തന്റെ നഗ്‌നശരീരത്തില്‍ ചിത്രം വരയ്ക്കാന്‍ അനുവദിച്ചതിനായിരുന്നു രഹ്നയ്‌ക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. തൊട്ടു പിന്നാലെ ഇവര്‍ താമസിച്ചിരുന്ന പനമ്പള്ളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ പെയിന്റിങ്ങിനുപയോഗിച്ച ബ്രഷും മൊബൈല്‍ ഫോണും കമ്പ്യൂട്ടറും വരെ പോലീസെത്തി പിടിച്ചെടുത്തിരുന്നു. പോക്‌സോ കേസില്‍ പ്രതിയാക്കി അന്വേഷണം തുടങ്ങിയ ദിവസം തന്നെ ഇവര്‍ ഒരു ടെലിവിഷന്‍ ചാനലില്‍ മുക്കാല്‍ മണിക്കൂറോളം നിലപാട് വിശദീകരിച്ച് പങ്കെടുത്തത് പോലീസിനെ പ്രകോപിപ്പിച്ചിരുന്നു. ഇന്നു രാത്രി തന്നെ രഹ്നയെ അറസ്റ്റ് ചെയ്തിരിക്കുമെന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകനോട് പോലീസിന്റെ വെല്ലുവിളി. അന്ന് പരിപാടിയില്‍ പങ്കെടുത്ത സ്ഥലത്തിന് സമീപത്ത് പോലീസ് പതിവു റോന്തിനെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ എത്തിയതായിരിക്കുമെന്നാണ് കരുതിയതെന്ന് അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പറയുന്നു. പ്രതിയുമായി അടുത്ത ബന്ധമുള്ള പത്തിലധികം പേരുടെ വീടുകളിലെങ്കിലും കഴിഞ്ഞ മാസം പോലീസ് അന്വേഷിച്ചു ചെന്നിട്ടുണ്ട്.

വയനാട്ടിലെ അട്ടമലയിലെ വീട്ടില്‍ നക്‌സലൈറ്റുകളെ പിടികൂടാനെത്തുന്നതു പോലെ ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍ രഹ്നയെ തേടി പോലീസ് എത്തിയത്. തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പടെ ഇരുപതോളം പോലീസുകാരുടെ സംഘം വീട് വളഞ്ഞ ശേഷമാണ് ഇവരെ ഉണര്‍ത്തിയത്. വീട്ടില്‍ ആരുമില്ലെന്നു മനസിലായപ്പോള്‍ തിരിച്ചു പോയി. അതേസമയം, നക്‌സല്‍ സുരക്ഷാ ഭീഷണിയുള്ള സ്ഥലമായതിനാലാണ് തണ്ടര്‍ബോള്‍ട്ട് സുരക്ഷയുമായി സ്ഥലത്ത് പോകേണ്ടി വന്നത് പോലീസ് പറഞ്ഞു.

സുപ്രീം കോടതി കൂടി ജാമ്യം നിഷേധിച്ചതോടെ കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ ആദ്യം തീരുമാനിച്ചെങ്കിലും പോലീസിനു കീഴടങ്ങാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. വിവരം സ്‌റ്റേഷനില്‍ അറിയിച്ചപ്പോള്‍ സിഐ ഉള്ളപ്പോള്‍ വിളിച്ചിട്ട് എത്താനായിരുന്നു നിര്‍ദേശം. ഇതേത്തുടര്‍ന്നാണ് സൗത്ത് സ്‌റ്റേഷനിലെത്തി സിഐ കെ.ജി.അനീഷിനു മുന്നില്‍ ഹാജരായതെന്നു രഹ്ന പറഞ്ഞു. തുടര്‍ന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജനറല്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യ പരിശോധന നടത്തിയ ശേഷം വിഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോവിഡ് പരിശോധന നടത്തിയതിനു ശേഷമേ ജയിലില്‍ അയയ്ക്കാന്‍ സാധിക്കൂ എന്നതിനാല്‍ തൃശൂരിലെ കോവിഡ് സെന്ററിലേക്ക് അയച്ചിരിക്കുകയാണ്. നാളെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുമെന്ന് രഹ്നയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (1 hour ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (2 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (2 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (2 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (2 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (2 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (2 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (2 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (2 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (3 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (4 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (4 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (4 hours ago)

Malayali Vartha Recommends