മലപ്പുറം പള്ളിശ്ശേരിയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
മലപ്പുറം പള്ളിശ്ശേരിയിൽ വീടിനടുത്ത തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഓട്ടോ ഡ്രൈവർ കോലോത്തും തൊടിക സുലൈമാന്റെ മകൻ സഹദ് റാഷി (18) യാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുല്ലങ്കോട് ഗവ ഹയർ സെക്കണ്ടറി പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു.
https://www.facebook.com/Malayalivartha