Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ നയം നടപ്പാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ് സഖാവേ നിങ്ങള്‍ക്കീ ഭരണം???

09 AUGUST 2020 06:29 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഞ്ഞടിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്ത്. പാരിസ്ഥിതിക ആഘാതത്തിന് വഴിവയ്ക്കുന്ന ഇഐഎ 2020 കരടിന്റെ പശ്ചാത്തലത്തിലായിരുന്നു ഹരീഷിന്റെ വിമര്‍ശനം. ഇഐഎ 2020 കരട് പിന്‍വലിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാത്തത് എന്താണെന്ന് ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു. ഇഐഎ 2020 പിന്‍വലിക്കാന്‍ കാരണങ്ങള്‍ അക്കമിട്ടു സിപിഎം പോളിറ്റ്ബ്യുറോയും കേന്ദ്രകമ്മിറ്റിയും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിനന്ദനര്‍ഹമായ നിലപാട് ആണത്.

എന്നാല്‍, ഭരണഘടന അനുസരിച്ച്‌ പരിസ്ഥിതി സംസ്ഥാനങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അധികാരമുള്ള വിഷയമാണ്. അവരുടെ അധികാരങ്ങള്‍ ഇല്ലാതാക്കുന്ന വിഷയമാണ്. കേരളാസര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇഐഎ 2020 പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടോ? എന്ന് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഫേസ്ബുക് കുറിപ്പ്;

മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ്.

EIA 2020 പിന്‍വലിക്കാന്‍ കാരണങ്ങള്‍ അക്കമിട്ടു CPIM പോളിറ്റ്ബ്യുറോയും കേന്ദ്രകമ്മിറ്റിയും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിനന്ദനര്‍ഹമായ നിലപാട് ആണത്. പക്ഷെ, ഞാനും നിങ്ങളും ആവശ്യപ്പെടുന്ന വിലയേ അതിനു നിയമത്തിനു മുന്നില്‍ ഉള്ളൂ.

എന്നാല്‍, ഭരണഘടന അനുസരിച്ച്‌ പരിസ്ഥിതി സംസ്ഥാനങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അധികാരമുള്ള വിഷയമാണ്. അവരുടെ അധികാരങ്ങള്‍ ഇല്ലാതാക്കുന്ന വിഷയമാണ്. കേരളാസര്‍ക്കാര്‍ ഈ വിഷയത്തില്‍ EIA 2020 പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടോ? CPIM ഭരിക്കുന്ന എത്ര തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടു? വൃന്ദകാരാട്ടിന്റെ കത്ത് ഇതിലെത്രപേര്‍ വായിച്ചിട്ടുണ്ടാകും?

ആഗസ്റ്റ് 11 ആണ് അവസാന തീയതി. സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ നയം നടപ്പാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ് സഖാവേ നിങ്ങള്‍ക്കീ ഭരണം??? പരിസ്ഥിതി വകുപ്പ് മുഖ്യമന്ത്രിയുടെ കയ്യില്‍ ആണെന്ന് മറക്കരുത്.

സഖാക്കള്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്യണ്ട, സര്‍ക്കാറിനെക്കൊണ്ട് CPIM ന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കാന്‍ പറ്റുമോ???

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (21 minutes ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (33 minutes ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (53 minutes ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (1 hour ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (1 hour ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (1 hour ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (3 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (3 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (3 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (3 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (3 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (4 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (4 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (4 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (5 hours ago)

Malayali Vartha Recommends