നൊമ്പര ചിത്രം ! ദുരന്തഭൂമിയില്‍ ആരെയോ തിരഞ്ഞ് ഒരു മിണ്ടാപ്രാണി

മുൻപ് ദുരന്തഭൂമിയായ കവളപ്പാറയിലും പുത്തുമലയിലും യജമാനൻമാരെ തേടിയലയുന്ന നായകൾ നൊമ്പര കാഴ്ചകളായിരുന്നു. ഇപ്പോഴിതാ അതെ നൊമ്പരക്കാഴ്ച വീണ്ടും. പ്രകൃതിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ടപെട്ടവർക്കിടയിൽ ബാക്കിയാകുന്ന ഇതുപോലെയുള്ള ജീവികൾ എല്ലാ ദുരന്തഭൂമിയിലെയും സങ്കടക്കാഴ്ചയാണ്.
പെട്ടിമുടിയില്‍ എല്ലാ കാഴ്ചകൾക്കും മൂകസാക്ഷിയായി ഒരാളുണ്ട്. മണ്ണെടുത്ത വീടുകൾക്കു മുകളിൽ അകലങ്ങളിലേക്ക് കണ്ണുംനട്ട് നില്പ് തുടങ്ങിയിട്ട് ദിവസം മൂന്നായി. ഉറ്റവരുടെ വേർപാടിന്റെ വേദനയാകും ഈ മിണ്ടാപ്രാണിയും പറയുന്നത്.
തനിക്ക് ഇത്രയും നാൾ ഭക്ഷണം തന്നിരുന്ന വീട്, തന്റെ പ്രിയപ്പെട്ട യജമാനൻ ഈ മണ്ണിനടിയിൽ എവിടെയെങ്കിലും ഉണ്ടോയെന്ന് അറിയാനായി ആ ദുരന്തഭൂമി മുഴുവൻ തിരഞ്ഞുനടക്കുകയാണ് ഒരു നായ. ഒന്നും വകവയ്ക്കാതെ മറ്റെല്ലാവരെയും പോലെ തന്റെ പ്രിയപ്പെട്ടവർക്കായി ഓടി നടക്കുകയാണ് കഴിഞ്ഞ മൂന്നു ദിവസമായി ഈ നായ.
https://www.facebook.com/Malayalivartha


























