വിമാനാപകടം; മരിച്ച ഒരാള്‍ക്കും ചികിത്സയിലുള്ള ഒരാള്‍ക്കും കോവിഡ്, 115 പേര് ചികിത്സയില്‍; 14 പേരുടെ നില ഗുരുതരം

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് 115 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 14 പേരുടെ നില ഗുരുതരമായി തുടരുന്നു.
57 പേര് ആശുപത്രി വിട്ടു. വിമാനത്തില്‍ സഞ്ചരിച്ച 2 പേര് മാത്രമാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയതെന്ന് മലപ്പുറം കലക്ടര്‍ കെ.ഗോപാലകൃഷ്ണന് പറഞ്ഞു.
ഇതുവരെ ചികിത്സയിലുള്ള ഒരാള്‍ക്കും മരിച്ച ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
പരുക്കേറ്റവരുടെ ആശുപത്രി ബില്ലുകള്‍ ആരോഗ്യവകുപ്പ് നേരിട്ടു സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ബില്ലുകള്‍ പരുക്കേറ്റവരെ നേരിട്ട് ഏല്പിക്കരുതെന്ന് സ്വകാര്യ ആശുപത്രികളോടും നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























