Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ഇത് വേറെ ലെവല്‍ കളി... സ്വര്‍ണക്കടത്തു കേസിലെ വിദേശ ബന്ധം അന്വേഷിക്കാന്‍ എന്‍.ഐ.എ സംഘം രണ്ടു ദിവസത്തിനകം യു.എ.ഇയിലെത്തും; സ്വര്‍ണക്കടത്തില്‍ ദുബായ് കേന്ദ്രമാക്കി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരും; സ്വപ്നയും ശിവശങ്കറും നടത്തിയ വിവാദ ദുബായ് യാത്രയുടെ കാണാപ്പുറങ്ങളും വെളിയിലാകും

10 AUGUST 2020 08:01 AM IST
മലയാളി വാര്‍ത്ത

നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത കേസില്‍ രണ്ട് ദിവസത്തിനകം കല്ലും നെല്ലും തിരിക്കാനുള്ള ശ്രമത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ. സ്വര്‍ണക്കടത്തിലെ വിദേശ ബന്ധം എത്രയും വേഗം മറനീക്കി പുറത്ത് കൊണ്ടുവരാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ദുബായ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടന്ന സ്വര്‍ണക്കടത്തില്‍ ദുബായിലെത്തിയാല്‍ മാത്രമേ പല മുഖങ്ങളുടെ പങ്ക് മനസിലാക്കാന്‍ പറ്റൂ. സ്വപ്നയും മറ്റും പറയുന്ന കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക്, ശിവശങ്കറും സ്വപ്നയും നടത്തിയ വിവാദ ദുബായ് യാത്ര, സ്വര്‍ണം അയച്ച ഫൈസല്‍ ഫരീദിന്റെ പങ്ക് തുടങ്ങിയ പല കാര്യങ്ങളും കണ്ടെത്തേണ്ടതുണ്ട്. അധികനാള്‍ ദുബായില്‍ അന്വേഷിക്കാനും പറ്റില്ല. എത്രയും വേഗം ദുബായിലെ ഗൂഢാലോചന കല്ലും നെല്ലും തെളിയിക്കുകയാണ് എന്‍ഐഎ ലക്ഷ്യം.

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക കണ്ണികളെത്തേടി ദേശീയ എന്‍.ഐ.എ രണ്ടു ദിവസത്തിനുള്ളില്‍ യു.എ.ഇയിലെത്തുന്നതാണ്. ഒരു എസ്.പിയും രണ്ടു ഡിവൈ.എസ്.പിമാരും രണ്ട് ഇന്‍സ്‌പെക്ടര്‍മാരുമാണ് സംഘത്തിലുണ്ടാകുക. അന്വേഷണ സംഘത്തിന് കഴിഞ്ഞദിവസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം യാത്രാനുമതി നല്‍കിയത്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം അയച്ച തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഫൈസല്‍ ഫരീദ്, മൂവാറ്റുപുഴ സ്വദേശി റബിന്‍സ് എന്നിവരെ ചോദ്യംചെയ്യുകയാണ് പ്രധാനലക്ഷ്യം. ഫൈസലിനെ ദുബായ് പൊലീസ് പിടികൂടിയെങ്കിലും ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നത് വൈകുകയാണ്. അതിനാലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ എന്‍.ഐ.എ സംഘം യു.എ.ഇയിലേക്ക് പോകുന്നത്. ഫൈസലിനെ നാട്ടിലെത്തിക്കാനുള്ള ദൗത്യവും സംഘത്തിനുണ്ട്. ഇയാളെ വിശദമായി ചോദ്യംചെയ്താലേ സ്വര്‍ണക്കടത്തിന്റെ വ്യാപ്തിയും ബന്ധങ്ങളും വ്യക്തമാകുകയുള്ളവെ

അറസ്റ്റിലായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ് അല്‍ ഷിമേനി എന്നിവര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇവരില്‍നിന്ന് വിവരങ്ങള്‍ തേടാന്‍ വിദേശകാര്യ മന്ത്രാലയംവഴി യു.എ.ഇ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിനു മറുപടി ലഭിച്ചില്ലെങ്കിലും ഇരുവരില്‍നിന്നും വിവരങ്ങള്‍ തേടാനും എന്‍.ഐ.എ സംഘത്തിന് പദ്ധതിയുണ്ട്. എന്നാല്‍ യു.എ.ഇ സര്‍ക്കാര്‍ അനുവദിച്ചാലേ ഇവരെ കാണാന്‍പോലും കഴിയുകയുള്ളൂ.സ്വര്‍ണം അയച്ച ഫൈസലിനെയും റബിന്‍സിനെയും ചോദ്യംചെയ്താല്‍ മാത്രമേ ഇനി അന്വേഷണം മുന്നോട്ടുപോകുകയുള്ളുവെന്നാണ് എന്‍.ഐ.എ, കസ്റ്റംസ് അന്വേഷണസംഘങ്ങളുടെ നിലപാട്. ഇരുവരെയും വിട്ടുകിട്ടുന്നതിന് കോടതിയില്‍ നിന്ന് പ്രൊഡക്ഷന്‍ വാറണ്ടും വാങ്ങിയിരുന്നു.

എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. ഫൈസല്‍ ഫരീദിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിക്രമങ്ങള്‍ നേരത്തെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ആരംഭിച്ചിരുന്നു. സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷന്‍ ഐ.ജിക്ക് കത്ത് നല്‍കി. സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസല്‍ ഫരീദ് എന്നിവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ തെളിവ് ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന സ്വപ്ന സുരേഷിന്റെ വാദത്തിന് ശക്തമായ എതിര്‍വാദങ്ങളാണ് കസ്റ്റംസ് കോടതിയില്‍ അവതരിപ്പിച്ചത്. സര്‍ക്കാരില്‍ സ്വാധീനം ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കോണ്‍സുലേറ്റ് ഉദ്യോസ്ഥ എന്ന നിലയില്‍ ഭരണത്തില്‍ സ്വാധീനം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നായിരുന്നു ജാമ്യാപേക്ഷയില്‍ സ്വപ്നയുടെ വാദം. എന്നാല്‍ അതിനെയെല്ലാം പൊളിച്ചടുക്കാന്‍ കൂടിയാണ് എന്‍ഐഎയുടെ സംഘത്തിന്റെ യാത്ര.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (2 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (3 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (3 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (3 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (3 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (3 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (3 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (3 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (3 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (4 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (5 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (5 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (5 hours ago)

Malayali Vartha Recommends