മായയുടെയും ഡോണയുടെയും സഹായത്തോടെയായിരുന്നു ഇന്നലെ തെരച്ചില്‍ ആരംഭിച്ചത്.... പരിശീലകരുടെ കൈവിട്ട് മായ മൂന്നടി താഴ്ചയുള്ള ചെളിക്കുണ്ടിലേക്ക് എടുത്തുചാടി, അവിടെ തിരഞ്ഞപ്പോള്‍ മണ്ണിനടിയില്‍ ഒരു മൃതദേഹം, സൂചന കിറുകൃത്യമായിരുന്നു, മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തത് ഇവരുടെ സഹായത്തോടെയായിരുന്നു

മായയുടെയും ഡോണയുടെയും സഹായത്തോടെയായിരുന്നു ഇന്നലെ തെരച്ചില്‍ ആരംഭിച്ചത്.... പരിശീലകരുടെ കൈവിട്ട് മായ മൂന്നടി താഴ്ചയുള്ള ചെളിക്കുണ്ടിലേക്ക് എടുത്തുചാടി, അവിടെ തിരഞ്ഞപ്പോള്‍ മണ്ണിനടിയില്‍ ഒരു മൃതദേഹം, സൂചന കിറുകൃത്യമായിരുന്നു, മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തത് ഇവരുടെ സഹായത്തോടെയായിരുന്നു.തിരച്ചിലിനിടെ പരിശീലകരുടെ കൈവിട്ട് മായ മൂന്നടി താഴ്ചയുള്ള ചെളിക്കുണ്ടിലേക്ക് എടുത്തുചാടി. പിന്നെ മണ്ണിനടിയില്‍ മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞതുപോലെ അസാധാരണമായൊന്ന് കുരച്ചു. ദൗത്യസംഘാംഗങ്ങള്‍ അവിടെ തിരഞ്ഞപ്പോള്‍ സൂചന കിറുകൃത്യം. മണ്ണിനടിയില്‍ ഒരു മൃതദേഹം.
ഞായറാഴ്ചത്തെ തിരച്ചില്‍ ആരംഭിച്ചത് കേരള പോലീസിന്റെ ഡോഗ് സ്ക്വാഡിലെ മായയുടെയും ഡോണയുടെയും സഹായത്തോടെയായിരുന്നു. മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ശനിയാഴ്ച പെട്ടിമുടിയിലെത്തിച്ചതായിരുന്നു ഈ നായകളെ. ഞായറാഴ്ച മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതും ഇവയാണ്. മറ്റുള്ളവരെ കണ്ടെത്താന്‍ വഴികാട്ടിയാകുകയും ചെയ്തു. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍നിന്നാണ് ഇവയെ എത്തിച്ചത്.
മണ്ണിനടിയിലുള്ള മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പരിശീലനം ലഭിച്ച, കെടാവര്‍ (മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള കഴിവ് ലഭിച്ചവ) എന്ന പേരിലറിയപ്പെടുന്ന ബെല്‍ജിയം മെലനോയിസ് ഇനത്തില്‍പ്പെട്ട നായയാണ് മായ. മണ്ണിനടിയിലെ ജീവനുകളുടെ സാന്നിധ്യം കണ്ടെത്താന്‍ പരിശീലനം നേടിയ ലാബ്രഡോര്‍ ഇനത്തിലുള്ള നായയാണ് ഡോണ.മായ പഞ്ചാബില്‍നിന്ന് കേരള പോലീസിലെത്തിയിട്ട് നാലുമാസമേ ആയിട്ടുള്ളൂ. ഇതിന്റെ പരിശീലനകാലം പൂര്‍ത്തിയായിട്ടില്ല. ഇന്ത്യയില്‍ത്തന്നെ ദുരന്തമുഖത്ത് ആദ്യമായാണ് ഇത്തരമൊരു പരിശോധനയെന്ന് പരിശീലകര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























