Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ഒന്നും അടഞ്ഞ അധ്യായമല്ല... ഇടതുമുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എംവി ശ്രേയാംസ് കുമാറിനെ ഉയര്‍ത്തിക്കൊണ്ടു വന്നത് മുഖ്യന്ത്രി; മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനെതിരെ ശ്രേയാംസ് കുമാര്‍; സമവാക്യങ്ങള്‍ മാറിമറിയുന്നതിങ്ങനെ

10 AUGUST 2020 11:19 AM IST
മലയാളി വാര്‍ത്ത

എം പി. വീരേന്ദ്ര കുമാറിന്റെ മകനും മാതൃഭുമി ചെയര്‍മാനുമായ എം വി ശ്രേയാംസ് കുമാറിന്റെ രാജ്യസഭാംഗത്വത്തിന് ചുക്കാന്‍ പിടിച്ചത് മുഖ്യന്ത്രി. അതിന് മുഖ്യമന്ത്രി മുന്നോട്ടുവച്ചത് ഒരേ ഒരു ഉപാധി മാത്രം. മാതൃഭൂമി ദിനപത്രം തന്നെ പൂര്‍ണമായി പിന്തുണക്കണം. മാധ്യങ്ങളെല്ലാം തന്നോട് പിണക്കി നില്‍ക്കുന്ന ഇക്കാലത്ത് മാതൃഭുമിയുടെ പിന്തുണ പിണറായി ആഗ്രഹിച്ചത് സ്വാഭാവികം മാത്രം. തന്റെ പത്രത്തിന്റെ പൂര്‍ണ പിന്തുണ സര്‍ക്കാരിനും പിണറായിക്കും ഉണ്ടായിരിക്കുമെന്ന് ശ്രേയാംസ് കുമാര്‍ വാക്കുകൊടുത്തതായാണ് സൂചന.

ഇടതുമുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ശ്രേയാംസ് കുമാറിനെ എല്‍ജെഡി നിര്‍വാഹകസമിതി യോഗം തെരഞ്ഞെടുത്തു. പതിമൂന്നിന് ശ്രേയംസ് കുമാര്‍ പത്രിക നല്‍കും. ലയനം അടഞ്ഞ അധ്യാനമല്ലെന്നും ചര്‍ച്ചകള്‍ തുടരുന്നുവെന്നും ശ്രേയസ് കുമാര്‍ പറഞ്ഞു.

മാതൃഭുമി ഓഫീസില്‍ വിളിച്ച പത്രസമ്മേളനത്തില്‍ പിണറായിയെ പിന്തുണച്ച് ശ്രേയംസ് കുമാര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ അദ്ദേഹം അപലപിച്ചു. സ്വര്‍ണക്കടത്ത് കേന്ദ്ര ഏജന്‍സിയാണ് അന്വേഷിക്കുന്നത്. ചില ഉദ്യോഗസ്ഥരുടെ പാപഭാരം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നും ശ്രേയംസ് കുമാര്‍ വിമര്‍ശിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജനശ്രദ്ധ മാറി നില്‍ക്കുമ്പോഴാണ് പരിസ്ഥിതി നിയമത്തെ മാറ്റാന്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.

രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ലാല്‍ വര്‍ഗീസ് കല്പകവാടിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനാണ് യുഡിഎഫ് തീരുമാനം. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടാണ് ലാല്‍. നിയമസഭയിലെ നിലവിലെ അംഗബലത്തില്‍ ജയസാധ്യത കുറവാണെങ്കിലും മത്സരിച്ചില്ലെങ്കില്‍ തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള യുഡിഎഫ് തീരുമാനം. 24നാണ് തെരഞ്ഞെടുപ്പ്.

എം.പി. വീരേന്ദ്രകുമാര്‍ പോലും പിണറായിയെ പിന്തുണച്ച് മാതൃഭൂമി ഓഫീസില്‍ പത്രസമ്മേളനം നടത്തിയിട്ടില്ല. പത്രം ഉടമക്ക് അങ്ങനെ പത്രസമ്മേളനം നടത്തുന്നതില്‍ തെറ്റ് കാണാനാകില്ല. എന്നാല്‍ ദേശാഭിമാനിയല്ല മാതൃഭൂമി. ആ ദിനപത്രത്തെ സ്‌നേഹിക്കുന്നവരും ആരാധിക്കുന്നവരും നിരവധിയുണ്ട്. മലയാളത്തിലെ ഒരു പ്രധാന പത്രം ആണത്. അത് ഇത്രയും കാലം പിന്തുടര്‍ന്നത് നിഷ്അപക്ഷ നിലപാടാണ്. അവര്‍ക്ക് വാര്‍ത്താ ചാനലുണ്ട് .ദേശാഭിമാനി വായിക്കാത്തവരും കൈരളി കാണാത്തവരും വായിക്കുന്ന പത്രവും ചാനലുമാണത്. അവരെല്ലാം മാര്‍ക്‌സിസ്റ്റുകാരല്ല . അതിന് മാറ്റം വരുമോ എന്നാണ് ഇപ്പോഴത്തെ സംശയം.

വീരേന്ദ്രകുമാറും പിണറായിയും തമ്മിലുള്ള പിണക്കം പ്രസിദ്ധമാണ്. വീരന്‍ നേരും നെറിയുമില്ലാത്ത നേതാവാണെന്ന് 2012 മേയ് 10 ന് അഭിപ്രായപ്പെട്ടയാളാണ് പിണറായി. തനിക്കെതിരെ വീരന്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിന് മറുപടിയായിട്ടാണ് പിണറായി ഇങ്ങനെ പറഞ്ഞത്. തനിക്കെതിരെ എഴുതിയ ലേഖനത്തിന് അതേമട്ടില്‍ മറുപടി പറയാത്തത് തന്റെ രാഷ്ട്രീയ മാന്യത കൊണ്ടാണെന്നും അന്ന് പിണറായി പറഞ്ഞു. മാടമ്പിയെ സ്വീകരിക്കാന്‍ തോര്‍ത്തുമുണ്ട് തോളിലിട്ട് കൈക്കൂപ്പി നില്‍ക്കുന്ന ശീലം തനിക്കില്ലെന്നും അന്ന് പിണറായി പറഞ്ഞു. മാടമ്പി എന്ന് വിശേഷിപ്പിച്ചത് വീരനെയാണ്.

മാതൃഭുമി എഡിറ്ററെ എടോ ഗോപാലക്കൃഷ്ണാ എന്ന് വിളിച്ചയാളാണ് പിണറായി വിജയന്‍. പാലോളി, വി എസ് ഇപി. ജയരാജന്‍, കോടിയേരി, പിണറായി എന്നിവര്‍ കത്തിയും ബോംബുമായി നടക്കുന്നവരാണെന്ന മാതൃഭൂമി എഡിറ്റര്‍ ഗോപാലകൃഷ്ണന്റെ ലേഖനത്തിന് മറുപടി പറയുമ്പോഴായിരുന്നു പിണറായിയുടെ വിശ്വ പ്രസിദ്ധമായ എടാ വിളി. കത്തി കണ്ടാല്‍ താനും തന്റെ പാര്‍ട്ടിക്കാരും ഭയപ്പെടില്ലെന്ന് അന്ന് പിണറായി പറഞ്ഞു. ഒരു പാട് കത്തികള്‍ പല വഴിക്ക് വരുമ്പോള്‍ ആ വഴി നടനവരാണ് ഞങ്ങളെന്നാണ് പിണറായി പറഞ്ഞത്. സി പിഎമ്മിനെതിരെ വാര്‍ത്ത എഴുതാന്‍ മാധ്യമ സിന്റിക്കേറ്റ് ഉണ്ടെന്ന് പിണറായി പറഞ്ഞതും മാതൃഭൂമിയെ കൂടി ഉദ്ദേശിച്ചുകൊണ്ടാണ്. അങ്ങനെയുള്ള പിണറായിയാണ് ശ്രേയാംസിലൂടെ മാതൃഭൃമിയെ കൈയിലെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (2 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (3 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (3 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (3 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (3 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (3 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (3 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (3 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (3 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (4 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (5 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (5 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (5 hours ago)

Malayali Vartha Recommends