Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ആ ബൈക്ക് മോഷ്ടാവ് തിരിച്ചുകൊണ്ടു കൊടുത്തെങ്കിൽ....സില്‍സിലിയുടെ ഉറ്റവരാരും കരിപ്പൂർ അപകടത്തിൽ പെട്ടിരുന്നില്ല, അവർ ഡോക്ടറോ നഴ്‌സോ ഒന്നുമല്ല ...ആരും വിളിച്ചിട്ടുമില്ല അവർ എത്തിയത് ...എന്നിട്ടും പരിക്കേറ്റ കുഞ്ഞിനെ അമ്മയെ പോലെ ശുശ്രൂഷിച്ചു, അപകടത്തില്‍ പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി;ഡോക്ടര്‍മാരെപോലും അമ്പരപ്പിച്ച് സില്‍സിലിയും ഭര്‍ത്താവും സേവനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും അവരുടെ ബൈക്ക് മോഷണം പോയിരുന്നു....

10 AUGUST 2020 12:50 PM IST
മലയാളി വാര്‍ത്ത

സില്‍സിലിയുടെ ഉറ്റവരാരും കരിപ്പൂർ അപകടത്തിൽ പെട്ടിരുന്നില്ല, അവർ ഡോക്ടറോ നഴ്‌സോ ഒന്നുമല്ല ...ആരും വിളിച്ചിട്ടുമില്ല അവർ എത്തിയത് ...എന്നിട്ടും പരിക്കേറ്റ കുഞ്ഞിനെ അമ്മയെ പോലെ ശുശ്രൂഷിച്ചു, അപകടത്തില്‍ പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി; അപകടത്തിൽ ഡ്രസ്സ് കീറിപോയതിനാൽ നാണം മറയ്ക്കാൻ കഷ്ട്ടപ്പെടുന്ന യുവതിക്ക് വസ്ത്രം നൽകി ...ഡോക്ടര്‍മാരെപോലും അമ്പരപ്പിച്ച് സില്‍സിലിയും ഭര്‍ത്താവും സേവനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും അവരുടെ ബൈക്ക് മോഷണം പോയിരുന്നു....

മോഷ്ടാവിന് മനസാക്ഷി ഉണ്ടാകണം എന്ന് പറയുന്നത് ഒരു പക്ഷെ വിരോധാഭാസം ആയി തോന്നിയേക്കാം ..എന്നാലും ആഗ്രഹിച്ചുപോകുന്നു ..ആ ബൈക്ക് സില്‍സിലിക്ക് മടക്കി കിട്ടിയിരുന്നെങ്കിൽ ...

കരിപ്പൂരില്‍ വിമാന അപകടമുണ്ടായപ്പോള്‍ കോവിഡ് മഹാമാരിയെ വകവെക്കാതെ സേവന സന്നദ്ധതയോടെ ഓടിയെത്തിയവരില്‍ ഒരാളാണ് കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനിയായ സിൽസിലി. അപകടത്തില്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയ അഞ്ച് വയസ്സുകാരിയെ ശുശ്രൂഷിച്ചും അപകടത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കിയും സില്‍സിലി സഹജീവി സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയായി മാറി. കുഞ്ഞിനെ ചേര്‍ത്തുപിടിക്കുന്നത് കണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ പോലും കരുതിയത് കുട്ടിയുടെ അമ്മയാണ് സില്‍സിലി എന്നാണ്. വിവരമറിഞ്ഞെത്തിയ സന്നദ്ധ പ്രവര്‍ത്തകയാണെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ആശ്ചര്യമായി.

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ വിവരമറിഞ്ഞ ഉടനെ തന്നെ ആരുടെയും വിളിക്ക് കാത്ത് നിൽക്കാതെ ടീം വെൽഫെയർ അംഗമായ അശ്റഫ് വെള്ളിപറമ്പ് ആശുപത്രിയിലെത്തി . സ്ത്രീകളുടെ സേവനം അനിവാര്യമാണെന്ന് അവിടെയെത്തിയപ്പോള്‍ മനസ്സിലായി. വിവരം അറിയിച്ചപ്പോൾ അശ്റഫിന്റെ ഭാര്യ സിൽസിലി പേമാരിയെയും കാറ്റിനെയും വകവെയ്ക്കാതെ രാത്രിയില്‍ ഇരുചക്രവാഹനത്തിൽ അവിടെ എത്തുകയായിരുന്നു .

ഉടനെ പിപിഇ കിറ്റ് ധരിച്ച് അപകടത്തിൽപ്പെട്ട അഞ്ച് വയസ്സുകാരി ജസയെ മാറോട് ചേർത്ത് ആശ്വസിപ്പിച്ചു. കുട്ടിയുടെ മൂത്തമ്മ ജസീല വേദന കൊണ്ട് പുളയുന്ന രംഗം ശ്രദ്ധയിൽ പെട്ടു. കൂട്ടിന് സ്ത്രീകളാരും ഇല്ലാത്ത അവസ്ഥ. കുട്ടിയെയും സ്ത്രീയെയും പരിചരിച്ചുകൊണ്ടിരിക്കെ അപകടത്തിൽ പെട്ട മറ്റൊരു സ്ത്രീ ആശുപത്രി ഷീറ്റിൽ നാണം മറിച്ചിരിക്കുന്നത് കണ്ടു. അവർക്ക് ഭക്ഷണവും വസ്ത്രവും നൽകി. ഇതൊക്കെ കണ്ടുനിന്ന ഡോക്ടർ ചോദിച്ചു-

ഈ കുട്ടിയുടെ മാതാവാണോ? അതോ നഴ്സാണോ? അതൊന്നുമല്ലെന്നും താൻ വിവരമറിഞ്ഞെത്തിയ സന്നദ്ധ പ്രവര്‍ത്തക മാത്രമാണെന്നും പറഞ്ഞപ്പോള്‍ ഡോക്ടർ ആശ്ചര്യം പ്രകടിപ്പിച്ചു. ഡോക്ടർക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ബന്ധുക്കളെത്തി കുട്ടിയെ അവരെ ഏൽപ്പിച്ചതിന് ശേഷമാണ് ടീം വെൽഫെയർ അംഗം കൂടിയായ സിൽസിലി മടങ്ങിയത്.

ഭർത്താവും ഭാര്യയും സേവനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും അവരുടെ KL 11 T 2576 എന്ന ഫാഷൻ പ്ലസ് ബൈക്ക് മോഷണം പോയി. ബൈക്ക് നഷ്ടപ്പെട്ടെങ്കിലും അപകടത്തിൽ പെട്ട കുറേപേർക്ക് ആശ്വാസമാകാൻ കഴിഞ്ഞല്ലോ എന്ന ആത്മസംതൃപ്തിയിലാണ് സിൽസിലിയും ഭർത്താവും .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (3 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (4 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (4 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (4 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (4 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (4 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (4 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (4 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (4 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (5 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (6 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (6 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (6 hours ago)

Malayali Vartha Recommends