സ്കൂള്‍ പരിധിയില്‍ ഇനി ജങ്ക് ഫുഡ് ഇല്ല; 50 മീറ്റര്‍ പരിധിയില്‍ ജങ്ക് ഫുഡ് വില്‍പ്പന പാടില്ലെന്ന് എഫ്എസ്എസ്എഐ
വിദ്യാർത്ഥികളുടെ ആരോഗ്യം മുൻനിർത്തി സ്കൂളുകളിലെ കാന്റീനുകളിലും 50 മീറ്റർ ചുറ്റളവിലും ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് ഇന്ത്യൻ ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റി (FSSAI) അറിയിച്ചു. മാത്രമല്ല സ്കൂളുകളുടെ 50 മീറ്റർ ചുറ്റളവിൽ ഇത്തരം ഭക്ഷ്യ വസ്തുക്കളുടെ പരസ്യം പാടില്ലെന്നും നിർദ്ദേശമുണ്ട്.
സ്കൂളുകളില്‍ ജങ്ക് ഫുഡ് നിരോധിക്കുന്നത് സംബന്ധിച്ച് തിരുമാനമെടുക്കാന്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതി എഫ്എസ്എസ്എഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 2015 ൽ ആണ് ഡെൽഹി ഹൈക്കോടതി ഈ തീരുമാനം അറിയിച്ചിരുന്നത് ..
അതേസമയം സ്കൂളുകളില്‍ പോഷകസമൃദ്ധമായ ആഹാരം കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.
മുൻപ്കാർട്ടൂണ് ചാനലുകളിൽ കോള, ജങ്ക് ഫുഡ് പരസ്യം നിരോധിക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആ വാർത്ത കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി നിഷേധിച്ചിരുന്നു
https://www.facebook.com/Malayalivartha