പെട്ടിമുടിയില്‍ നിന്ന് ഇന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം 49 ആയി
മണ്ണിടിച്ചില്‍ ദുരന്തം നടന്ന പെട്ടിമുടിയില്‍ നിന്ന് ഇന്ന ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇനിയും 22 പേരെയാണ് കണ്ടെത്താനുള്ളത്. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് പൊലിസ് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്.
ദേശീയ ദുരന്ത നിവാരണ സേന, അഗ്നിശമന രക്ഷാ സേന, പൊലിസ്, റവന്യൂ, വനംവകുപ്പുകള്‍, സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha