തിരുവനന്തപുരത്ത് കോവിഡ് അതിരൂക്ഷം! ഒരു പോലീസ് ഉദ്യോഗസ്ഥന് കോവിഡ്... തിരുവനന്തപുരത്ത് പോലീസിന്റെ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസ് അടച്ചു
ഒരു പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് പോലീസിന്റെ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസ് അടച്ചു. തിരുവനന്തപുരത്ത് കോവിഡ് അതിരൂക്ഷമാണ്.
പോലീസിനാണ് ഇപ്പോള്‍ ചുമതല നല്‍കിയിട്ടുള്ളത്. പോലീസ് നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം കാര്യങ്ങള്‍ താളം തെറ്റിയെന്നും ആരോപണം ഉയരുന്നുണ്ട്.
പാസുണ്ടായിട്ടും പേരാമ്പ്ര സ്വദേശിയായ യുവാവ് മണിക്കൂറുകളോളം വയനാട് തോല്‍പ്പെട്ടിയില്‍ കുടുങ്ങി എന്ന് പരാതി ഉയര്‍ന്നു. ഒടുവില്‍ രാത്രി 11 മണിയോടെ കലക്ടര്‍ നേരിട്ട് എത്തി യുവാവിനെ കടത്തിവിട്ടു.
സംഭവത്തില്‍ ഡിഐജിയുടെ നിര്‍ദ്ദേശാനുസരണമാണ് നിയന്ത്രിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. മുത്തങ്ങയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ജില്ലാ ഭരണകൂടം ബാവലി, തോല്‍പ്പെട്ടി ചെക്ക് പോസ്റ്റുകള്‍ വഴി പ്രവേശനം അനുവദിച്ചെങ്കിലും യാത്രക്കാര്‍ക്ക് പ്രവേശനം നല്‍കില്ലെന്നും ചരക്ക് വാഹനങ്ങളെ മാത്രം വിടാനാണ് നിര്‍ദേശമെന്നും പോലീസ് അറിയിച്ചതും ആരോപണങ്ങള്‍ ഉയരാന്‍ കാരണമായി.
https://www.facebook.com/Malayalivartha