കേരളത്തിൽ കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു ; കേരളാതീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 വരെ കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത; ബുധനാഴ്ച്ച മുതല്‍ മഴ മാറും

കേരളത്തിൽ കൂടുതല്‍ ജില്ലകളില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു . ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോൾ . തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാതീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 വരെ കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാൽ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം നൽകിയിട്ടുണ്ട് . എന്നാൽ കേരളത്തില്‍ നാളെ കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച്ച മുതല്‍ മഴ മാറും. വടക്കേന്ത്യയില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത.
മഴ കുറഞ്ഞതിനെ തുടര്‍ന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ആശങ്ക കുറഞ്ഞു. എങ്കിലും പലയിടങ്ങളിലും വ്യാപക കൃഷിനാശവും വെള്ളക്കെട്ടും തുടരുന്നു. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മൂന്ന് പേരാണ് മരിച്ചത്. അടിയന്തര സാഹചര്യം നേരിടാന്‍ 22 അംഗ എന്‍ഡിആര്‍എഫ് സംഘവും മത്സ്യ തൊഴിലാളികളും പത്തനംതിട്ടയില്‍ തയ്യാറായി. വടക്കന്‍കേരളത്തിലും മഴ മാറി നില്ക്കുന്നു . പത്തനംതിട്ടയില്‍ പമ്ബ അണക്കെട്ടിന്റെ ആറ് ഷട്ടറുകളും അടച്ചു. റാന്നി നഗരത്തില്‍ വെള്ളമില്ല. ആറന്മുള, കോഴഞ്ചേരി,ചാത്തങ്കരി, പെരിങ്ങര മേഖലകളിലെ താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ടുണ്ട്. മണിമലയാറിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് താഴ്ന്നു.
https://www.facebook.com/Malayalivartha


























