സംസ്ഥാനത്ത് മഴക്കെടുതി നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ച് കേരളം; പ്രത്യേക സാമ്ബത്തിക പാക്കേജ് അനുവദിക്കുമെന്ന് പ്രധാനമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതി നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ച് കേരളം. നാശനഷ്ടം മറികടക്കാന്‍ പ്രത്യേക സാമ്ബത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കാലവര്‍ഷത്തില്‍ ഇതുവരെ സംഭവിച്ച നാശനഷ്ടങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളും പുനരധിവാസവും മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു . വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കാമെന്നായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്.
പ്രളയ സാഹചര്യം അവലോകനം ചെയ്യാന്‍ രൂക്ഷമായ മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് പിണറായി വിജയന് ഈ ആവശ്യം ഉന്നയിച്ചത്. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും, ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും യോഗത്തില്‍ പങ്കെടുത്തു. കേരളത്തിന് പുറമെ കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബിഹാര്‍, അസം സംസ്ഥാനങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























