മകളുടെ കല്ല്യാണത്തിന് പണമില്ല; കെ.എസ്.എഫ്.ഇ കുത്തിതുറന്ന് മോഷണത്തിനെത്തി; പക്ഷേ പോലീസ് പൊക്കി അകത്തിട്ടു; ലൈഫ് ഓഫ് ഓമനകുട്ടന്‍

മകളുടെ കല്ല്യാണത്തിന് പണം കണ്ടെത്താന്‍ ഒരു അച്ഛന് കണ്ടെത്തിയ മാര്‍ഗം മോഷണം. പക്ഷേ മോഷണ ശ്രമത്തിനിടെ പോലീസ് പൊക്കി അക്കത്തായി. മാവേലിക്കര കണ്ടിയൂര്‍ കെ.എസ്.എഫ്.ഇ ഓഫീസിലാണ് സംഭവം. കണ്ടിയൂര്‍ പ്രദേശവാസികൂടിയായ ചെട്ടികുളങ്ങര സ്വദേശി ഓമനകൂട്ടന് എന്ന 52 വയസുക്കാരനാണ് മോഷണത്തിനിടെ പരാജിതനായ കള്ളന്. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഓമനക്കുട്ടനെ മോഷണത്തിന് പ്രേരണയായത്. എന്നാല്‍ പോലീസ് പിടിയിലായതോടെ ജയില്‍ അഴിക്കള്ക്കുള്ളിലുമായി.
ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടക്കുന്നത്. കെ.എസ്.എഫ്.ഇയുടെ പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. എന്നാല്‍ സമീപത്തു ശബ്ദം കേട്ട അയല്ക്കാരന് കൂടിയായ കെട്ടിടഉടമ വിവരം പോലീസിനെയും കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥരെയും അറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് കണ്ടത് സ്റ്റോര്‍ റൂം പൊളിക്കാനുള്ള ശ്രമക്കുന്ന ഓമനക്കുട്ടനെയാണ്. ഉടന്‍ തന്നെ ഇയാളെ പോലീസ് പിടികൂടി. ഇയാള്‍ക്കെതിരെ മോഷണ ശ്രമത്തിന് മാവേലിക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഓമനകുട്ടനെതിരെ നേരത്തെ കേസുകളൊന്നുമില്ല. എന്നാല്‍ ചെറിയ ചെറിയ മോഷണങ്ങള്‍ ഇയാള്‍ നടത്താറുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. കെ.എസ്.എഫ്.ഇയില്‍ നിന്നും പണമൊന്നും നഷ്ടപ്പെട്ടില്ല. അതിനുള്ള ശ്രമത്തിനിടെ തന്നെ പ്രതി പിടിക്കപ്പെടുകയായിരുന്നു. കെ.എസ്.എഫ്.ഇയുടെ മൂന്നു പൂട്ടുകള്‍ ഇയാള്‍ തകര്‍ത്തിയിരുന്നു. ഒരു സ്കൂള്‍ ബാഗിനുള്ളലാണ് പൂട്ടു തകര്‍ക്കുന്നതിനും ഷട്ടറുകള്‍ തുറക്കുന്നതിനുമുള്ള ഉപകരണങ്ങള്‍ കൊണ്ടു വന്നതെന്നും പോലീസ് അറിയിച്ചു. പതിരാത്രിയില്‍ എത്തിയ അയല്‍വാസിയുടെ ഫോണ്‍ വിളിയോട് സമയബന്ധതിമായി തിരുവല്ല പോലീസ് പ്രതികരിച്ചതാണ് മോഷ്ടാവിനെ മോഷണ ശ്രമത്തിനിടെ തന്നെ പിടികൂടാന്‍ സഹായകമായത്. ഓമനകുട്ടന്റെ മോഷണ ശ്രമത്തിന്റെയും പോലീസ് പിടികൂടിയതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























