നടി അഹാന കൃഷ്ണയ്ക്ക് വ്യത്യസ്തമായൊരു പ്രേമ ലേഖനം; ട്രോൾ ഗാനമൊരുക്കി ഗായകനും സംഗീതസംവിധായകനുമായ ഇഷാൻ ദേവും; അഹാനയുടെ കമന്റ് ഇങ്ങനെ; സംഭവം വൈറൽ '

സൈബർ ബുള്ളികൾക്കെതിരെ പ്രേമ ലേഖനം എഴുതിയ അഹാനയ്ക്ക് മറ്റൊരു വ്യത്യസ്തമായ പ്രേമലേഖനം. നടി അഹാന കൃഷ്ണയ്ക്ക് വ്യത്യസ്തമായൊരു ട്രോൾ ഗാനമൊരുക്കി ഗായകനും സംഗീതസംവിധായകനുമായ ഇഷാൻ ദേവും സംഘവും. 'എ ലവ് സോങ്ങ് ഫോർ അഹാന' എന്ന പേരിൽ പുറത്തിറക്കിയ വിഡിയോ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു . ഇഷാൻ ദേവ് സംഗീതം നൽകിയ ഗാനം യുഎസ് ദീക്ഷ്, ശ്രീജിത്ത് എസ്ജെ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു.
വീട്ടിലെ വിശേഷങ്ങളെല്ലാം അഹാന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ അടുത്തകാലത്ത് താരം സൈബർ ബുള്ളികൾക്കുള്ള മറുപടിയായി പുറത്തിറക്കിയ വിഡിയോയും വീട്ടിലെ റംബൂട്ടാൻ കൃഷിയുടെ വിശേഷങ്ങളുമെല്ലാം രസകരവും ഗൗരവകരവുമായ ചർച്ചകൾക്കു വഴിവച്ചിരുന്നു. ഇവയെല്ലാം ഈ ട്രോൾ വിഡിയോയിലും പരാമർശിച്ചിട്ടുണ്ട്.
ചുരുങ്ങിയ സമയത്തിനകം വൈറലായ പാട്ടിന് രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. പാട്ട് കണ്ടിഷ്ടപ്പെട്ട് കമന്റ് ചെയ്തവരിൽ അഹാന കൃഷ്ണയുമുണ്ട്. ‘ആഹാ കൊള്ളാല്ലോ’ എന്നാണ് താരത്തിന്റെ കമന്റ്. പാട്ടിന്റെ രസകരമായ ക്ലൈമാക്സ് രംഗത്തിൽ ഇഷാൻ ദേവും പ്രത്യക്ഷപ്പെടുന്നുണ്ട്. വ്യത്യസ്തമായ വരികൾ കൊണ്ടും ആവിഷ്കാരം കൊണ്ടും കയ്യടി നേടിയിരിക്കുകയാണ് പാട്ട് . രാജേഷ് രാജാണ് ഈ ട്രോൾ വിഡിയോയുടെ ആശയം മുന്നോട്ടുവച്ചത്. ഏതായാലും സംഭവം ഹിറ്റ് ആയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























