സ്വപ്നയുടെ ഭീകരബന്ധം പുറത്തായി ! ക്ലിഫ് ഹൗസ് ഉന്നം വച്ച് എൻ ഐ എ ; അന്തരാഷ്ട്ര കുറ്റവാളി ഫൈസൽ ഫരീദും റമീസുമുളെല്ലാം സ്വപ്നയുടെയും ശിവശങ്കറിന്റെയും ബഡാ ദോസ്തുകൾ ആയിരുന്നു എന്ന് തിരക്കുള്ള പിണറായി അറിഞ്ഞില്ല; പിണറായി രാജിവയ്ക്കുമോ?

ജനാധിപത്യ വ്യവസ്ഥയിൽ ഭരണം നടത്തുമ്പോൾ പൊതുപ്രവർത്തകർ നടത്തേണ്ട അഥവാ പാലിക്കേണ്ട ചില മാന്യതയുണ്ട്. ഏതൊരു വ്യക്തിയെപ്പോലെയും താനും ഒരു സാധാരണ മനുഷ്യനാണെന്ന ബോധം ഇടക്കെങ്കിലും ഓർക്കുന്നത് നല്ലതാണ്. എനക്കിതൊന്നും ബാധകമല്ല എന്നാണല്ലോ പിണറായുടെ വെപ്പ്. എന്തായാലും കേരളത്തിൽ സഖാവിന്റെ ആ പരിപ്പ് ഇനി വേവില്ല. സ്വജനപക്ഷപാതവും,അഴിമതിയും ,ധർഷ്യവും എല്ലാം ജനങ്ങൾ നൽകിയ കസേരയിലിരുന്ന് നടത്തിയാൽ അതിനു അധികായുസ്സില്ല .
അല്ലെങ്കിലും താങ്കളെ മലയാളികൾ അഭിമാനപൂർവ്വം മുഖ്യമന്ത്രി ആക്കിയതൊന്നുമല്ലല്ലോ ,ആ പാവം വി എസ്സിനെ പ്രായത്തിന്റെയും കാപ്പിറ്റൽ പണിഷ്‌മെന്റിനെയും പേര് പറഞ്ഞ് തള്ളിയിട്ടിട്ട് വലിഞ്ഞു കയറി ഇരുന്നതല്ലേ. ഏറ്റവും ഒടുവിൽ ജനങ്ങളെ നോക്കി ക്യാമറയ്ക്ക് മുന്നിൽ വെല്ലുവിളിക്കുന്നത് കൂടിയായപ്പോൾ എല്ലാം തൃപ്തിയായി. അങ്ങയുടെ വിശ്വസ്തനായ പാർട്ടി സെക്രട്ടറി കോടിയേരി ഇപ്പോൾ ഭയങ്കര തിരക്കിലാണ്. പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാനും ജനപിന്തുണ നഷ്ടപ്പെടാതിരിക്കാനും ബോധവൽക്കരണവുമായി ഇറങ്ങുമെന്നാണ് കേട്ടത് .
ഇത് വല്ലതും നടക്കുമോ സഖാവെ .........താങ്കളെ രക്ഷിച്ചു പാർട്ടിയെ പടുകുഴിയിൽ തള്ളി ഇടേണ്ട എന്നാണ് ചില ബുദ്ധിജീവികൾ പറയുന്നത് ....കാരണം ആകെ നഷ്ടപ്പെടാൻ ഇനി കേരളം മാത്രമേ ഉള്ളു അതുകൊണ്ടാ .സ്വർണക്കടത്തടക്കമുള്ള രാഷ്ട്രീയ വിവാദങ്ങളെ അതിജീവിക്കാനായി സർക്കാരിന്റെ വികസനനേട്ടങ്ങൾ പരമാവധി ജനങ്ങളിലെത്തിക്കാൻ സിപിഎം സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു എന്നാണ് കേട്ടത്. പക്ഷെ അതെങ്ങനെ നടത്തുമെന്നത് കാത്തിരുന്ന് കാണണം .വനിതാ മതിലും ലോക്സഭാ തിരഞ്ഞെടുപ്പ് ഫലവും പോലെയാകുമോ എന്നാണ് ഭയം.
വികസന ട്രാക്കിൽ നിന്നു വഴിമാറിപ്പോകരുതെന്ന നിർദേശം പാർട്ടി ഇപ്പോൾ സർക്കാരിനു നൽകിയിരിക്കുകയാണ്. സ്വർണക്കേസ് ഒടുവിൽ യുഡിഎഫിനും ബിജെപിക്കും ബൂമറാങ് ആകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിലയിരുത്തൽ.
ഭീകരബന്ധം ഉൾപ്പടെ ചാർത്തപ്പെട്ട സ്വപ്നയ്ക്ക്അന്താരാഷ്ട്ര കള്ളക്കടത്തു സംഘവുമായുള്ള ബന്ധമുൾപ്പടെ അന്വേഷിക്കാനായുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. കേരളത്തിൽ വ്യാപിച്ചു വരുന്ന കള്ളക്കടത്തും ഭീകരവാദ ബന്ധവും ഹവാല കുഴൽപ്പണ ഇടപാടുകളുമെല്ലാം മറനീക്കി പുറത്തുകൊണ്ടു വന്നത് എൻ ഐ എ സംഘത്തിന്റെ സമാനതകളില്ലാത്ത പരിശ്രമത്തിന്റെ ഭാഗമായി തന്നെയാണ് .ഹവാല കൂട്ടുകെട്ടും കുഴൽപ്പണ ഇടപാടുകാരുടെ ക്രിമിനൽ പശ്ചാത്തലവും സ്വപ്ന യെ ഭീകരവാദിയാക്കി മാറ്റുകയായിരുന്നു. കുഴൽപ്പണ ഇടപാടുകളുടെ സ്രോതസുൾപ്പടെ ഇപ്പോഴും വ്യക്തമല്ലാത്ത നിരവധി സംഭവ പരമ്പരകൾ തന്നെ എൻ ഐ എ ക്ക് ഇനിയും ചോദിച്ചറിയേണ്ടതായുണ്ട് .കള്ളക്കടത്തു സംഘവുമായുള്ള ശിവശങ്കറിന്റെ ബന്ധം പിണറായി വിജയനെ അക്ഷരാർത്ഥത്തിൽ പ്രതിക്കൂട്ടിൽ ആകിയിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത് സംസ്ഥാന സർക്കാരിന് കൂടി കിട്ടിയ തിരിച്ചടിയാണ് എന്ന് തന്നെ പറയേണ്ടിവരും . എന്‍ഐഎ കോടതിയാണ് സ്വപ്‌നയുടെ ജാമ്യേപക്ഷ തള്ളിയത്. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നായിരുന്നു സ്വപ്‌നയുടെ അഭിഭാഷകന്റെ വാദം. കേസ് കേവലമൊരു നികുതി വെട്ടിപ്പാണെന്നും യുഎപിഎ ചുമത്താനാവില്ലെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.
എന്നാല്‍ കേസ് ഡയറിയുടെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിന്റെ വാദം എന്‍ഐഎ കോടതി അംഗീകരിച്ച് ജാമ്യാപേക്ഷ തള്ളി.ഇതോടെ സ്വപ്നയുൾപ്പടെ ഉള്ള തട്ടിപ്പു സംഘത്തിന്റെ സർവത്ര പ്ലാനും തകർന്നടിഞ്ഞു. ഇത് സംസ്ഥാന സർക്കാരിന്റെ കൂടി ജീർണ്ണാവസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത് . ഇങ്ങനെ ചീഞ്ഞു നാറുന്ന അവസ്ഥയിലും ശുഭപ്രതീക്ഷ നല്ലതാണ്. അത് ഒരിക്കലും കൈവിടരുത്. അന്തരാഷ്ട്ര കുറ്റവാളി ഫൈസൽ ഫരീദും റമീസുമുളെല്ലാം സ്വപ്നയുടെയും ശിവശങ്കറിന്റെയും ബഡാ ദോസ്തുകൾ ആയിരുന്നു എന്ന് തിരക്കുള്ള പിണറായി അറിഞ്ഞില്ല. പൊതുജങ്ങളോടൊപ്പം മാധ്യമങ്ങളിലൂടെയാണ് തന്റെ ഓഫീസിൽ നടന്ന അഴിമതിയും ഭീകരബന്ധമുള്ളവരുടെ പ്രവേശനവുമെല്ലാം അറിയുന്നത്. ഒരർത്ഥത്തിൽ പിണറായി നിരപരാധിയാണ് ,കാരണം ശിവശങ്കറിനെ ഇത്രമേൽ കണ്ണടച്ചു വിശ്വസിച്ചതാണ് തനിക്ക് പറ്റിയ തെറ്റ്. ശിവശങ്കറാകട്ടെ മുഖ്യന്റെ ഓഫീസിലെ താക്കോൽ കിട്ടിയ പാടെ കൂട്ടുകാരെയെല്ലാം വിളിച്ചുകയറ്റി ആകെ വൃത്തികേടുമാക്കി. മൊത്തത്തിൽ പറഞ്ഞാൽ പിണറായി രാജിവച്ചാൽ പാർട്ടി ചിലപ്പോൾ രക്ഷപെട്ടേക്കാം ,പക്ഷെ നമ്മുടെ പിണറായി അല്ലെ ആള് അതിനു സമ്മതിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ?
https://www.facebook.com/Malayalivartha


























