ശക്തമായ കാറ്റിന് സാധ്യത; കേരളാതീരത്ത് മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം

ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതനിര്‍ദ്ദേശം. കേരളകര്‍ണാടക തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അതിനാൽ കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് അധികൃതര്‍ നിര്‍ദേശം നല്കി.
നാളെ തെക്ക്പടിഞ്ഞാറ് അറബിക്കടലിലും, മധ്യപടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരള കര്‍ണാടക ഗോവ തീരങ്ങളിലും ,ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയിലും കാറ്റിന് സാധ്യതയുണ്ട്.
12 ന് തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ-പടിഞ്ഞാറ് അറബിക്കടലിലും, മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു
https://www.facebook.com/Malayalivartha


























