ആ സല്യുട്ട് ഔദ്യോഗിക അനുമതിയില്ലാതെ; ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യത

കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ രംഗത്ത് വന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാൻ സാധ്യത. ക്വാറന്‍്റീനില്‍ കഴിയുന്ന രക്ഷാപ്രവര്‍ത്തകരെ അവിടെ എത്തി പോലീസ് ഉദ്യോഗസ്ഥന് സല്യുട്ട് ചെയ്യുകയായിരുന്നു. ഇത് ഔദ്യോഗിക അനുമതി ഇല്ലാതെയാണെന്ന് വ്യക്തമായതോടെയാണ് നടപടി എടുക്കാൻ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
രക്ഷാ പ്രവര്‍ത്തകരെ സല്യൂട്ട് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന് എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രം വൈറലായിരുന്നു. ചിത്രം വ്യാജമാണെന്നാണ് ആദ്യം പോലീസ് കരുതിയിരുന്നത്. എന്നാല്‍ അന്വേഷണം നടത്തിയതോടെ ഉദ്യോഗസ്ഥനെ കണ്ടെത്തി. സംഭവത്തില്‍ പ്രാദേശിക സ്റ്റേഷനില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇതിനിടെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നതായും പോലീസിന്‍െ്റ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ആര്.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് സല്യൂട്ട് ചെയ്യുന്നുവെന്ന രീതിയില്‍ വടക്കേന്ത്യന്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളിലും ചിത്രം പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























