തലസ്ഥാനം കോവിഡ് ഭീഷണിയില്‍ തന്നെ... തിരുവനന്തപുരത്ത് മാത്രം കോവിഡ് സ്ഥിരീകരിച്ചത് 200 പേര്‍ക്ക്
കേരളത്തിന്റെ തലസ്ഥാന ജില്ലയില്‍ കൊവിഡ് സാഹചര്യം രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് ജില്ലയില്‍ 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ മരണമടഞ്ഞിട്ടുമുണ്ട്. തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി ജമ ആണ് രോഗം ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. 50 വയസായിരുന്നു.
സംസ്ഥാനത്ത് ഇന്ന് ആകെ 1184 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 784 പേര് രോഗമുക്തരാവുകയും ചെയ്തു. 956 പേര്‍ക്കാണ് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത 114 രോഗികളാണ് ഉള്ളത്. കൂടാതെ വിദേശത്തുനിന്നു വന്ന 106 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 73 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha