മുഖ്യമന്ത്രി എന്ന വാക്കിനോടാണ് പ്രശ്നം ; ചെന്നിത്തല പഴയ മുഖ്യമന്ത്രിക്കെതിരേ കൂടി ആരോപണമുന്നയിക്കുന്നുണ്ടോ എന്നു സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്
ലൈഫ് മിഷന് പദ്ധതിയിലെ വിദേശ സഹായത്തിനു കമ്മീഷന് കൈപ്പറ്റിയ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷ നേതാവ് പഴയ മുഖ്യമന്ത്രിക്കെതിരേ കൂടി ആരോപണമുന്നയിക്കുന്നുണ്ടോ എന്നു സംശയിക്കുന്നതായി മുഖ്യമന്ത്രി പ്രതികരിച്ചു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആര്‍എസ്എസുകാര്‍ക്കെതിരായ കേസ് പിന്‍വലിച്ചത് തന്റെ വകുപ്പല്ല എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. മുന്മുഖ്യമന്ത്രിക്കെതിരായാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി എന്ന വാക്കിനോടാണ് പ്രശ്നം എന്നു തോന്നുന്നു. തന്നെ ചാരി അവിടത്തെ പ്രശ്നങ്ങള്‍ ഉന്നയിക്കേണ്ടതുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കോവിഡ് കാലത്ത് പ്രതിപക്ഷനേതാവ് നിരവധിയായ വിഷയങ്ങളില്‍ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ തനിക്കും സര്‍ക്കാരിനുമെതിരേ ഉന്നയിച്ചു. തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്പോള്‍ വസ്തുതകള്‍ തുറന്നു കാട്ടാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. അതു കൊണ്ടാണ് പത്രസമ്മേളനങ്ങളില്‍ ഇക്കാര്യങ്ങളേക്കുറിച്ചു പറയാന്‍ താന്‍ നിര്‍ബന്ധിതനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha