സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന് എന്‍ഐഎ സംഘം യുഎഇയിലെത്തി, എന്‍ഐഎയ്ക്ക് നിര്‍ണായകം
എന്‍ഐഎ സംഘം സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് യുഎഇയിലെത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്ത് സ്വര്‍ണക്കടത്തും ഹവാലയും ഉള്‍പ്പടെയുള്ള ഇടപാടുകളുടെ സ്രോതസ്സ് കണ്ടെത്താനുമാണ് എന്‍ഐഎ-യുടെ ശ്രമം.
ഫൈസലിന്റെ പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാന്‍ യുഎഇ ഉടന്‍ തയാറാകുമോയെന്നും വ്യക്തമല്ല. യുഎഇ സര്‍ക്കാരുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി ചില ധാരണകളിലെത്തിയ ശേഷമാണ് എന്‍ഐഎ സംഘം പോയിരിക്കുന്നത്. ഫൈസലിനെ നേരിട്ടു ചോദ്യം ചെയ്യാന്‍ അനുവദിക്കുമോ, അതോ എന്‍ഐഎയുടെ ചോദ്യങ്ങള്‍, ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ദുബായ് പൊലീസാണോ ചോദിക്കുക എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.
അതേസമയം, ഒന്നിലേറെ തവണ ആവശ്യപ്പെട്ടെങ്കിലും ദുബായിലേക്കു മടങ്ങിയ തിരുവനന്തപുരം കോണ്‍സുലേറ്റ് അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുവദിക്കണമെന്നതിന് അനുകൂല മറുപടിയുണ്ടായില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha