Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

സര്‍ക്കാരിന് എതിരായ വാര്‍ത്തകളുടെയും ചോദ്യങ്ങളുടെയും പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ ക്കെതിരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി അടക്കമുള്ളവര്‍ നടത്തുന്ന സൈബര്‍ ആക്രമണം അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

11 AUGUST 2020 06:09 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി അടക്കമുള്ളവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് പത്രപ്രവര്‍ത്തക സംഘടനയായ കെയുഡബ്ല്യുജെ മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയെക്കുറിച്ചും അറിയില്ല.

കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ സര്‍ക്കാരിനെതിരായ ഗൂഢാലോചന ആരോപിച്ചു മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണു സിപിഎം അനുഭാവികളും മറ്റും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം ശക്തമാക്കിയത്. ഇതു ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ആരോഗ്യകരമായ സംവാദം നടക്കട്ടേയെന്നും അനാരോഗ്യകരമായി പോകേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു.

'അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു സൈബര്‍ ആക്രമണ നിര്‍ദേശം പോകുന്നതും മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെ പരോക്ഷമായി ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'എന്റെ പ്രസ് സെക്രട്ടറിയും ഒരു മാധ്യമ പ്രവര്‍ത്തകനാണ്. നിങ്ങള്‍ തമ്മില്‍ സംവാദമുണ്ടെങ്കില്‍ ആരോഗ്യകരമായി സംവദിച്ചു തീര്‍ക്കുന്നതാണു നല്ലത്. സൈബര്‍ ആക്രമണവും ആരോഗ്യകരമായ വിമര്‍ശനവും സംവാദവും അഭിപ്രായം പറയുന്നതുമെല്ലാം വ്യത്യസ്തമാണ്.

'ഞാന്‍ മാധ്യമ പ്രവര്‍ത്തകരെ ആരെയും വ്യക്തിപരമായി പറഞ്ഞിട്ടില്ല. നിങ്ങള്‍ വ്യക്തിപരമായി തെറ്റ് ചെയ്തു എന്നു പറയുന്നില്ല. ചില മാധ്യമങ്ങള്‍ നിക്ഷിപ്ത താല്‍പര്യമനുസരിച്ചു നിലപാടെടുക്കുന്നു എന്നാണു പറഞ്ഞത്. വിമര്‍ശിച്ച നിങ്ങളെ കൈകാര്യം ചെയ്യണം എന്ന സമീപനം ഞാനോ ഞങ്ങളുടെ ആളുകളോ എടുത്തിട്ടുണ്ടോ?' - മുഖ്യമന്ത്രി ചോദിച്ചു. നിങ്ങള്‍ക്ക് ആക്ഷേപമായി തോന്നുന്ന കാര്യങ്ങള്‍ ഇതില്‍ ഏതു പട്ടികയിലാണു പെടുന്നതെന്നു നോക്കട്ടെ - മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ 2 മാധ്യമപ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ച് പ്രചാരണം നടക്കുന്നുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ ശ്രദ്ധയില്‍പ്പെടുത്തിപ്പോള്‍ 'മനോരമയും ഏഷ്യാനെറ്റുമല്ലേ, അവരൊക്കെ മറ്റ് പലരുടെയും കുടുംബജീവിതമെടുത്ത് പല അക്രമണവും നടത്തുന്നത് നമ്മളൊക്കെ കണ്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മാത്രം ആരെയും കുടുംബത്തെ അടക്കം ആക്രമിക്കാനുള്ള സ്വാതന്ത്രമുണ്ടോ' എന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം.

പണ്ട് തന്റെ വാക്കുകള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ പ്രചാരണം നടത്തിയിട്ടുണ്ട്. ഒരാള്‍ക്കെതിരെയുള്ള വിമര്‍ശനം അയാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ഉപയോഗിച്ച് നടത്തരുതെന്ന് അഭിപ്രായമുള്ളയാളാണ് ഞാന്‍. രാഷ്ട്രീയക്കാരെയും അവരുടെ കുടുംബങ്ങളെയും വിമര്‍ശിക്കുമ്പോള്‍ മാധ്യമങ്ങളും ശ്രദ്ധിക്കണം. മാധ്യമങ്ങളും നിയന്ത്രണം പാലിച്ചാല്‍ കൊള്ളാം - വിജയരാഘവന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (4 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (4 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (4 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (5 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (5 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (5 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (5 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (5 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (5 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (5 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (6 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (7 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (7 hours ago)

Malayali Vartha Recommends