മോദിയോടാ കളി ആളുമാറിപ്പോയി... ദുബായിക്ക് പിന്നാലെ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളെ തമ്മില്‍ തല്ലിച്ച് ആ ചോരയുടെ മറവില്‍ നൈസായി തടിതപ്പാനുള്ള സ്വപ്നയുടെ അവസാന ശ്രമം പൊളിച്ചടുക്കി; രണ്ടു ദിവസത്തിനകം എത്തുമെന്ന് കരുതിയ എന്‍ഐഎ സംഘം രണ്ട് ദിവസത്തിന് മുമ്പേ ദുബായില്‍ ലാന്റ് ചെയ്തു; സ്വപ്നയും കൂട്ടരും ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍

ദുബായേയും അറ്റാഷെയേയും മുന്നില്‍ നിര്‍ത്തി ആ നയതന്ത്ര പരിരക്ഷയിലൂടെ രക്ഷപ്പെടനാണ് സ്വപ്ന സുരേഷ് ആദ്യം മുതലേ ശ്രമിച്ചത്. സ്വര്‍ണക്കടത്ത് നടത്തിയത് അറ്റാഷെ പറഞ്ഞിട്ടാണെന്നും അതിന്റെ പങ്ക് കമ്മീഷനായി ഡോളറായി അറ്റാഷേയ്ക്ക് നല്‍കിയെന്നും സ്വപ്ന പറഞ്ഞു. മാത്രമല്ല കോണ്‍സുലേറ്റ് ജനറലിനെപ്പോലും മുന്നില്‍ നിര്‍ത്തി. ഇതിലൂടെ നയതന്ത്ര ബന്ധത്തില്‍ തട്ടി അന്വേഷണം നിലയ്ക്കുമെന്നാണ് സ്വപ്ന കരുതിയത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഇത് കുരുക്കാകുമെന്നാണ് സ്വപ്ന കരുതിയത്. എന്നാല്‍ അതിലപ്പുറമുള്ള ഉറച്ച നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.
മാത്രമല്ല ജാമ്യ വാദത്തിന്റെ അവസാന ഘട്ടത്തില്‍ കേന്ദ്രത്തേയും കേരളത്തേയും തമ്മില്‍ തല്ലിക്കാനുള്ള ശ്രമവും സ്വപ്ന സുരേഷ് നടത്തി. അതായത് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സ്വപ്ന വാദിച്ചത്. കേരളം ഭരിക്കുന്നത് ബിജെപിക്ക് ശത്രുവായ സിപിഎമ്മും കേന്ദ്രം ഭരിക്കുന്നത് സിപിഎമ്മിന്റെ വലിയ ശത്രുവായ ബിജെപിയുമാണ്. അതിനാലാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതെന്നുവരെ സ്വപ്ന പറയാതെ പറഞ്ഞത്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിനു നടുവിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നായിരുന്നു സ്വപ്നയുടെ വാദം. എന്നാല്‍ അതിനെ പൊളിച്ചടുക്കുകയായിരുന്നു അന്വേഷണ സംഘം.
സ്വര്‍ണക്കടത്തു കേസില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിയെന്ന് എന്‍ഐഎ വാദിച്ചു. ഇതെങ്ങനെ രാഷ്ട്രീയപ്രേരിതമാണെന്ന് ചോദിച്ചതോടെ എല്ലാം പൊളിഞ്ഞു. ഇതോടെ സ്വപ്നയുടെ ജാമ്യം സ്വാഹയായി. സ്വപ്ന സുരേഷിനെതിരെ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ക്കാന്‍ ശ്രമിച്ചതിന് യു.എ.പി.എ അഥവാ ഭീകര പ്രവര്‍ത്തന നിരോധനനിയമം പ്രകാരം ചുമത്തിയ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് എന്‍.ഐ.എ കോടതി വിലയിരുത്തിയത്. യു.എ.പി.എ നിയമത്തിലെ സെക്ഷന്‍ 16 ഭീകര പ്രവര്‍ത്തനത്തിനുള്ള ശിക്ഷ, 17 ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കല്‍, 18 ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരെ എന്‍.ഐ.എ ചുമത്തിയിട്ടുള്ളത്.
സ്വപ്നയ്ക്കും മറ്റു പ്രതികള്‍ക്കും ഭീകരരുമായോ തീവ്രവാദ സംഘടനകളുമായോ ബന്ധമുണ്ടെന്നതിന് തെളിവില്ലെങ്കിലും സ്വര്‍ണക്കടത്ത് നാടിന്റെ സാമ്പത്തിക സ്ഥിരത തകര്‍ക്കുമെന്ന് സ്വപ്നയ്ക്ക് അറിയാമായിരുന്നുവെന്നാണ് എന്‍ഐഎ വെളിപ്പെടുത്തിയതോടെ കുരുക്ക് മുറുകി.
ഇവിടെ സ്വപ്നയ്ക്ക് ജാമ്യം കിട്ടിയില്ലെന്ന വാര്‍ത്ത വരുന്ന സമയത്ത് നിര്‍ണായക നീക്കം നടത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രണ്ട് ദിവസം കഴിഞ്ഞ് ദുബായിലെത്തുമെന്ന് പറഞ്ഞിരുന്ന എന്‍ഐഎ സംഘം രണ്ട് ദിവസം മുന്നേ ദുബായിലെത്തി. ആരും ചിന്തിക്കാത്ത നീക്കമാണ് കേന്ദ്രം നടത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സി സംഘത്തെ എത്രയും വേഗം യു.എ.ഇയിലെത്തിച്ചു. കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെ വിശദമായി ചോദ്യംചെയ്യലിന് വിധേയമാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. എസ്.പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ അന്വേഷണ സംഘമാണ് ദുബായിലെത്തിയിരിക്കുന്നത്.
ഇന്ത്യയിലെ യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയെ ചോദ്യം ചെയ്യുമോയെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എന്‍.ഐ.എ സംഘത്തിന് യു.എ.ഇയിലേക്ക് പോകുന്നതിനുള്ള അനുമതി നല്‍കിയത്. സ്വര്‍ണക്കടത്തിനു പിന്നിലെ ഹവാല ശൃംഖലയെക്കുറിച്ചായിരിക്കും എന്‍.ഐ.എ സംഘം പ്രധാനമായും അന്വേഷിക്കുക. ഹവാല ഇടപാടിലൂടെയുള്ള പണം എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്, യു.എ.ഇയില്‍ നിന്ന് ആരൊക്കെയാണ് ഇടപാടുകളെ നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളും വിദേശത്തുള്ള എന്‍.ഐ.എ സംഘം അന്വേഷിക്കും. ഇതോടെ കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാകും.
https://www.facebook.com/Malayalivartha


























