Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ലൈഫ് പദ്ധതി വരുമാന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സി.പി.എം. സമരം: വില്ലേജ് ഓഫീസര്‍ ഓഫീസില്‍ ആത്മഹത്യക്കു ശ്രമിച്ചു

11 AUGUST 2020 07:44 AM IST
മലയാളി വാര്‍ത്ത

ലൈഫ് പദ്ധതി വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ പുത്തൂര്‍ വില്ലേജ് ഓഫീസില്‍ കുത്തിയിരിപ്പുസമരം നടത്തിയിരുന്നു. സമരത്തെത്തുടര്‍ന്നു വില്ലേജ് ഓഫീസര്‍ ഓഫീസില്‍ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. പുത്തൂര്‍ വില്ലേജ് ഓഫീസര്‍ സി.എന്‍. സിമിയാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ആത്മഹത്യക്കു ശ്രമിച്ചത്.

പഞ്ചായത്തു പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു കുത്തിയിരിപ്പുസമരം. പോലീസെത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നതിനിടെയായിരുന്നു ആത്മഹത്യാശ്രമം. തുടര്‍ന്ന് മുറിഞ്ഞഭാഗം ബലംപ്രയോഗിച്ച് തുണികൊണ്ടു പൊതിഞ്ഞ പോലീസ് ഉടന്‍ സിമിയെ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനില അപകടകരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

പഞ്ചായത്ത് ഭരണസമിതിയംഗങ്ങളുടെ നേതൃത്വത്തില്‍ സമരം നടത്തിയത് സര്‍ട്ടിഫിക്കറ്റുകളുടെ അഭാവത്തില്‍ അര്‍ഹര്‍ക്ക് അപേക്ഷിക്കാനാകാത്തതു ചൂണ്ടിക്കാട്ടിയാണ്. സര്‍ട്ടിഫിക്കറ്റ് എപ്പോള്‍ നല്‍കാനാകുമെന്ന് അന്വേഷിച്ചെങ്കിലും താനടക്കം മൂന്നു പഞ്ചായത്തംഗങ്ങളോടും വില്ലേജ് ഓഫീസര്‍ മോശമായി പെരുമാറിയെന്ന് മിനി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

തുടര്‍ന്ന്, തഹസില്‍ദാരെ ബന്ധപ്പെട്ട് തീരുമാനമാകാതെ ഓഫീസ് വിട്ടുപോകില്ലെന്ന് അറിയിക്കുകയായിരുന്നു. വില്ലേജ് ഓഫീസറോടു മോശമായി പെരുമാറുകയോ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ സാക്ഷികളാണെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ഇന്റര്‍നെറ്റ് ലഭ്യമാകാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നും തന്റെ ഭാഗത്തു പിഴവുണ്ടായിട്ടില്ലെന്നും സിമി പിന്നീട് പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സമരം നടത്തിയതെന്ന് ആക്ഷേപമുണ്ട്. സമരക്കാര്‍ക്കെതിരേ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ടി.എന്‍. പ്രതാപനടക്കം വിവിധ നേതാക്കള്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (4 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (4 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (4 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (5 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (5 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (5 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (5 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (5 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (5 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (5 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (6 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (7 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (7 hours ago)

Malayali Vartha Recommends