സ്വപ്നഭൂമിയിലെ സ്വപ്ന... സ്വപ്ന ഇന്നെന്തെങ്കിലുമായെങ്കില്‍ അറബികളുടെ നല്ലമനസ് ഒന്നുകൊണ്ട് മാത്രമാണ്; പിതാവിനും സ്വപ്നയ്ക്കും അത്താണിയായിരുന്ന ദുബായിയേയും അറബികളേയും കരിവാരിത്തേച്ച് സ്വപ്ന സുരേഷ്; അറ്റാഷേയ്ക്ക് പിന്നാലെ കോണ്‍സല്‍ ജനറലേയും മുള്‍ മുനയില്‍ നിര്‍ത്തുന്നു; കോണ്‍സല്‍ ജനറല്‍ മടങ്ങിയത് രണ്ട് ലക്ഷം ഡോളറുമായെന്ന് സ്വപ്ന; ഞെട്ടലോടെ അറബ് ലോകം

പല മലയാളികളേയും അത്താണിയാണ് ദുബായ് എന്ന സ്വപ്ന ഭൂമി. അവിടത്തെ നല്ലവരായ അറബികള്‍ നമ്മോട് കാണിച്ച കരുണയും സ്‌നേഹവുമാണ് മലയാളികള്‍ പച്ച പിടിക്കാന്‍ കാരണം. എന്നാല്‍ ഒരു നാടിനേയും അവിടത്തെ അറബികളേയും നാണക്കേടില്‍ നിര്‍ത്തുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്ന സുരേഷ് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യം അറ്റാഷെയെ സ്വര്‍ണക്കടത്തില്‍ ബന്ധിപ്പിച്ചു. ഇപ്പോഴിതാ കോണ്‍സുലേറ്റ് ജനറലിനേയും. ഒരു രാജ്യത്തിന്റെ വിശ്വസ്തമായ ഐഡന്റിറ്റിയാണ് കോണ്‍സുലേറ്റ്. ആ കോണ്‍സുലേറ്റിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് കോണ്‍സല്‍ ജനറല്‍. ആ ബഡാ അറബിയെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് സ്വപ്ന സുരേഷ്. അതായത് ദുബായ്ക്ക് പോലും അന്താരാഷ്ട്ര തലത്തില്‍ ഇത് നാണക്കേടാണ്.
രണ്ട് ലക്ഷം ഡോളറുമായാണ് ലോക്ഡൗണിന് മുമ്പ് യു.എ.ഇ കോണ്‍സല്‍ ജനറല്‍ രാജ്യം വിട്ടതെന്നാണ് സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. എന്നാല്‍ ഇത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കമെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കരുതുന്നത്. യു.എ.ഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച എല്ലാ പരിപാടികള്‍ക്കും കോണ്‍സല്‍ ജനറല്‍ കമീഷന്‍ വാങ്ങിയിരുന്നെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
ലോക്ഡൗണിന് മുമ്പ് നടത്തിയ 20 സ്വര്‍ണക്കടത്തിലും കോണ്‍സല്‍ ജനറലിന് കമീഷന്‍ നല്‍കി. സമ്പാദ്യമെല്ലാം ഡോളറുകളാക്കി നയതന്ത്ര പരിരക്ഷ ഉപയോഗിച്ചായിരുന്നു കോണ്‍സല്‍ ജനറലിന്റെ മടക്കം. ഇതിനുമുമ്പും സമാനരീതിയില്‍ പണം കോണ്‍സല്‍ ജനറല്‍ കൊണ്ടുപോയിട്ടുണ്ട്.
ഒരിക്കല്‍ താനും സരിത്തും കോണ്‍സല്‍ ജനറലിനെ ദുബൈയിലേക്ക് അനുഗമിച്ചു. പലപ്പോഴായി കിട്ടിയ കമ്മീഷന്‍ തുക കോണ്‍സല്‍ ജനറല്‍ യൂറോപ്പില്‍ മറ്റൊരു ബിസിനസില്‍ മുടക്കിയെന്നാണ് സ്വപ്ന പറയുന്നത്. ഇത്തരത്തില്‍ വമ്പന്മാര്‍ ഇടപെട്ട കേസായതിനാല്‍ തന്റെ ജീവനുവരെ ഭീഷണിയാകുമെന്ന സംശയവും അവര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
അതിനാലാണ് മൊഴി സീല്‍ വെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചതെന്നും പറയുന്നു. അറ്റാഷെക്കെതിരെയും മൊഴിയില്‍ പരാമര്‍ശങ്ങളുണ്ട്. കോണ്‍സല്‍ ജനറല്‍ മടങ്ങിയ ശേഷം കോണ്‍സുലേറ്റിന്റെ കാര്യങ്ങള്‍ നോക്കിയിരുന്ന അറ്റാഷെയും കമീഷന്‍ പറ്റി. ഒരു കിലോ സ്വര്‍ണത്തിന് 1500 ഡോളര്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു. എന്നാല്‍ സ്വര്‍ണത്തിന്റെ അളവ് കുറച്ചുകാണിച്ച് അദ്ദേഹത്തിന് നല്‍കിയിരുന്ന കമീഷന്‍ തുകയില്‍നിന്ന് തട്ടിപ്പ് നടത്തിയതായും അവര്‍ സമ്മതിച്ചിട്ടുണ്ട്.
എന്‍.ഐ.എക്ക് നല്‍കിയതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കസ്റ്റംസിനോട് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. കസ്റ്റംസ്, പൊലീസ്, സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് ലഭിച്ച സഹായങ്ങളും ഇതില്‍ ഉള്‍പ്പെടും.
ഈ രഹസ്യ മൊഴി നല്‍കിയതിന് പിന്നാലെ സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഇന്നലെ എന്‍ഐഎ കോടതി കണ്ടെത്തി. കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന് ചൂണ്ടികാണിച്ച് കോടതി ജാമ്യാപേക്ഷയും തള്ളി. യുഎപിഎ അനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്നും കാര്‍ഗോ വിട്ടുകിട്ടാന്‍ സ്വപ്ന ഇടപെട്ടതിനും തെളിവുണ്ടെന്നും ഭീകര പ്രവര്‍ത്തനത്തില്‍ സ്വര്‍ണക്കടത്തും ഉള്‍പ്പെടുമെന്നും കോടതി പറഞ്ഞു.
ഇതിന് പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുല്‍ ജനറലിനെതിരെ സ്വപ്ന സുരേഷ് മൊഴി നല്‍കിയത്. സ്വര്‍ണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോണ്‍സുല്‍ ജനറല്‍ കമ്മീഷന്‍ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് നല്‍കിയിരിക്കുന്ന മൊഴി. സ്വപ്നയുടെ മൊഴികളുടെ സത്യമറിയാന്‍ ദുബായിലുള്ള എന്‍ഐഎ നീക്കം തുടങ്ങി. അതേസമയം സ്വപ്ന സുരേഷ് രക്ഷപ്പെടാന്‍ തങ്ങളെ ലക്ഷ്യം വയ്ക്കുന്നതില്‍ അറബികളും കട്ടക്കലിപ്പിലാണ്.
https://www.facebook.com/Malayalivartha


























