സ്വപ്നയെ കണ്ടുപിടിച്ചവരാരുമില്ല... അറ്റാഷെയേയും കോണ്‍സുലേറ്റ് ജനറലിനേയും മുള്‍ മുനയില്‍ നിര്‍ത്തിയ സ്വപ്ന സുരേഷ് സ്വന്തം ഭര്‍ത്താവിനേയും കുടുംബത്തേയും വഞ്ചിച്ച് കടന്ന് കളയാന്‍ പദ്ധതിയിട്ടു; സരിത്തുമായുള്ള അടുപ്പത്തിന് കെ.ടി. റമീസിന്റെ ഒത്താശ കൂടിയായപ്പോള്‍ വന്‍ പ്ലാന്‍

സ്വപ്നയെയും സരിത്തിനെയും കുറിച്ച് ഏറെ നിര്‍ണായക വിവരങ്ങളാണ് എന്‍ഐഎ. പുറത്ത് വിട്ടിരിക്കുന്നത്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്നയും സരിത്തും വിവാഹം കഴിച്ച് ഇന്ത്യ വിടാന്‍ പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ കോടതിയില്‍. വിവാഹിതരായി റമീസിന്റെ സഹായത്തോടെ ടാന്‍സാനിയയില്‍ പോയി ജീവിക്കാനായിരുന്നു ഉദ്ദേശം. സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നല്‍കിയ വാദത്തിലായിരുന്നു എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. സരിത്തുമായുള്ള ബന്ധം പുറത്തായെങ്കിലും അന്വേഷണ സംഘം കോടതിയില്‍ വെളിപ്പെടുത്തുന്നത് ഇതാദ്യമാണ്.
ഇപ്പോഴത്തെ ഭര്‍ത്താവുമായുള്ള കുടുംബ ജീവിതം നയിക്കുന്നതിനിടേയാണ് സരിത്തിനെ സ്വപ്ന മോഹിപ്പിച്ചത്. ടാന്‍സാനിയയില്‍ നിന്നുള്ള കള്ളക്കടത്ത് വ്യാപകമായ ഘട്ടത്തില്‍ ആയിരുന്നു ഈ ആലോചന. സരിത്തിന്റെ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് സ്വപ്നയുമായി കൂടുതല്‍ അടുത്തത്. സ്വപ്നയുടെ സ്‌നേഹവും കരുതലും കണ്ടപ്പോള്‍ മറ്റ് കുടുംബാംഗങ്ങളെയെല്ലാം വിട്ട് വിദേശത്തേക്ക് കടന്ന് അവിടെ ഒരുമിച്ചു ജീവിക്കാനായിരുന്നു തീരുമാനം. കെ.ടി. റമീസിന്റെ ഒത്താശയോടെയാണ് ഇവര്‍ പദ്ധതി പഌന്‍ ചെയ്തിരുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ സ്വപ്നയുടെ ഭര്‍ത്താവും കുടുംബവും ചോദ്യ ചിഹ്നവുമായി നിന്നു. എന്നാല്‍ സരിത്തുമായുള്ള ആത്മബന്ധം അതും ഉപേക്ഷിക്കാന്‍ സ്വപ്ന തീരുമാനിച്ചു. മറ്റു കുടുംബാംഗങ്ങളെ ഉപേക്ഷിച്ച് സ്വപ്നയും സരിത്തും മുംബെയില്‍ എത്തണമെന്നും അവിടെ നിന്ന് വിദേശത്തേക്ക് പറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്നും റമീസ് വാഗ്ദാനം നല്‍കിയിരുന്നതായിട്ടാണ് വെളിപ്പെടുത്തല്‍.
അതിനിടയില്‍ സ്വര്‍ണ ക്കടത്തില്‍ സ്വപ്നയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും എന്‍ഐഎ ഹാജരാക്കി. സ്വപ്നയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സ്വപ്നയ്ക്ക് ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി പറഞ്ഞു. സ്വപ്ന സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയായതില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും ശക്തമായി എതിര്‍ത്തു. യു.എ.പി.എ അനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്നും പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു.
ഹര്‍ജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും പ്രമുഖരുമായുള്ള പരിചയം ഉണ്ടായിരുന്നുവെന്നുമുള്ള സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും ഈ സാഹചര്യത്തില്‍ സ്വപ്നയെ ജാമ്യത്തില്‍ വിടരുതെന്നും എന്‍ഐഎ വാദിച്ചു. എന്നാല്‍ കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് നിയമങ്ങള്‍ മാത്രമേ ബാധകമാകൂ എന്നും യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ല എന്നുമാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ സ്വര്‍ണക്കടത്തിലൂടെ നടന്നത് രാജ്യത്തിനെതിരായ സാമ്പത്തിക ഭീകരവാദമെന്ന എന്‍ഐഎ അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിച്ചു.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുല്‍ ജനറലിനെതിരെയും സ്വപ്ന സുരേഷ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. സ്വര്‍ണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോണ്‍സുല്‍ ജനറല്‍ കമ്മീഷന്‍ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് നല്‍കിയിരിക്കുന്ന മൊഴി. സമ്പാദ്യമെല്ലാം ഡോളറുകളാക്കി നയതന്ത്ര പരിരക്ഷ ഉപയോഗിച്ചായിരുന്നു കോണ്‍സുല്‍ ജനറല്‍ രാജ്യം വിട്ടതെന്നും ഇതിനു മുന്‍പും സമാനമായ രീതിയില്‍ പണം കോണ്‍സുല്‍ ജനറല്‍ കൊണ്ടു പോയിട്ടുണ്ടെന്നും സ്വപ്‌ന പറയുന്നു.
ലോക്ക്ഡൗണിന് മുമ്പ് നടത്തിയ 20 കളളക്കടത്തിലും യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച എല്ലാ പരിപാടികള്‍ക്കും കോണ്‍സല്‍ ജനറല്‍ കമ്മീഷന്‍ വാങ്ങിയിരുന്നെന്നാണ് സ്വപ്നയുടെ മൊഴി. പലപ്പോഴായി കിട്ടിയ കമ്മീഷന്‍ തുക കോണ്‍സുലര്‍ ജനറല്‍ യൂറോപ്പില്‍ മറ്റൊരു ബിസിനസില്‍ മുടക്കിയെന്നാണ് സ്വപ്ന പറയുന്നത്. രണ്ട് ലക്ഷം ഡോളറുമായിട്ടാണ് കോണ്‍സുല്‍ ജനറല്‍ രാജ്യം വിട്ടതെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. എന്തായാലും ഇതെല്ലാം മറനീക്കി ഉടന്‍ പുറത്താകുക തന്നെ ചെയ്യും.
അതോടൊപ്പം എന്തിനാണ് സ്വപ്നയും സരിത്തും ടാന്‍സാനി തെരഞ്ഞെടുത്തതെന്നും അന്വേഷിക്കുന്നുണ്ട്. അങ്ങനെ പോയിരുന്നെങ്കില്‍ സ്വപ്നയുടെ ഭാവി എന്താണെന്ന് ഊഹിക്കാന്‍ പോലും കഴിയുകയില്ല.
https://www.facebook.com/Malayalivartha


























